താൾ:CiXIV132a.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 287 —

നമ്മുടെ ഈ ചിത്രത്തിൽ ഒരു കമ്പിവൎത്തമാനം ഒരു
സ്ഥലത്തിൽനിന്നു വേറേ സ്ഥലത്തേക്കു ഓടുന്നതു ഒരു വിധേ
ന നമുക്കു കണ്ടറിയാം. താക്കോൽ താഴ്ത്തിയാൽ + വിദ്യുച്ഛക്തി
യുടെ ഒഴുക്കു വലഭാഗത്തിരിക്കുന്ന ഗല്വാനിയുടെ പെട്ടകത്തി
ൽനിന്നു പുറപ്പെട്ടു കമ്പിയിലൂടേയും ഇടഭാഗത്തുള്ള താക്കോ
ലൂടേയും ചെന്ന ശേഷം വിദ്യുദയസ്കാന്തത്തിൽ എത്തി അ
വിടേനിന്നു താഴോട്ടു ഭൂമിയിൽ അകപ്പെട്ടിട്ടു ഭൂമിയോ അതി
നെ മടക്കിക്കൊണ്ടു പോയി ഒന്നാം സ്ഥലത്തിലേ വിദ്യുദയ
സ്കാന്തത്തിലൂടേ ചേൎന്ന ശേഷം അതു പെട്ടകത്തിന്റെ −
ധ്രുവത്തോടു ചേരും.

ഈ എത്രയും കൌശലമുള്ള പ്രവൃത്തി ആർ യന്ത്രിച്ചു
എന്നു ചോദിച്ചാൽ അതു ഒരൊറ്റ ആളല്ല; പല കീൎത്തി
പ്പെട്ട ജ്ഞാനികൾ അതിനെ ക്രമേണ സങ്കല്പിച്ചിരിക്കുന്നു എ
ന്നു പറയേണം. 1808-ാം കൊല്ലത്തിൽ സെമെരിങ്ക് (Scemering)
എന്ന ഗൎമ്മാനൻ ഒന്നാമതു ഉരസലിനാലുളവാകുന്ന വിദ്യുച്ഛ
ക്തിയെ അടയാളങ്ങൾ കൊടുപ്പാനായി പ്രയോഗിക്കേണ്ടതിന്നു
ശ്രമിച്ചു. ഈ അറ്റെഴുത്തുകമ്പി (Telegraph) തന്നേ സങ്കല്പിച്ച
ജ്ഞാനികൾ ഗൌസ്സ്, വേബർ (Gauss, Weber) എന്ന രണ്ടു
ഗൎമ്മാനരാകുന്നു. (1853-ാം കൊല്ലം) സ്തൈൻഥാൽ (Steinthal)
ഒന്നാമതു ഭൂമിയെ ഈ വിദ്യുച്ഛക്തി നടത്തേണ്ടതിന്നു പ്രയോ
ഗിച്ചുപോൽ. എല്ലാ ദിക്കിലും ഇപ്പോൾ പ്രയോഗിക്കുന്ന
അറ്റെഴുത്തുകമ്പി മോൎസ് (Morse) എന്ന അമേരികകാരൻ യ
ന്ത്രിച്ചതു ആകുന്നു. മനുഷ്യർ ഈ കമ്പികളെ തല്ക്കാലത്തു ഭൂമി
യുടെ എല്ലാ രാജ്യങ്ങളിലൂടേ കെട്ടിവെക്കുന്നതല്ലാതേ സമുദ്ര
ത്തിൻ ആഴത്തിൽ കിടക്കുന്ന പ്ലാകങ്ങൾ ഭൂഖണ്ഡങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/307&oldid=191064" എന്ന താളിൽനിന്ന് ശേഖരിച്ചത്