താൾ:CiXIV132a.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 284 —

റ്റേതു (4–5–9) താഴേ ഭൂമിയിൽ മാത്രം ചെന്നിട്ടു വിദ്യുച്ഛ
ക്തിയെ അങ്ങോട്ടു കൊണ്ടു പോയശേഷം ഭൂമി തന്നാലേ ശ
ക്തിയെ നടത്തി വേറേ സ്ഥലത്തിൽ വെച്ചു കമ്പി വീണ്ടും
കൈക്കൊണ്ടു ഒന്നാം കമ്പി എത്തിയ യന്ത്രത്തിൽ തന്നേ എ
ത്തിക്കും. ഭൂമി ഈ ശക്തിയെ അധികം നല്ലവണ്ണം നടത്തേ
ണ്ടതിന്നു നാം ഓരോ തൂണിന്റെ താഴേ ലോഹത്തിന്റെ ഒരു
വലിയ തകിടു നിൎത്തുന്നുവല്ലോ (೯=9).* 2) ഈ ഓട്ടത്തെ
ജനിപ്പിക്കേണ്ടതിന്നും നിൎത്തേണ്ടതിന്നും അല്ലെങ്കിൽ അടയാ
ളങ്ങളെ കൊടുപ്പാനായിട്ടു ഒരു സാമാനം വേണം എന്നല്ലേ.
അതു നാം ചിത്രത്തിൻ മീതേ (೬, ೭= 6, 7) കാണുന്നു. അതു
ഒരു വാതിലിൻ പിടിത്തത്തോടു തുല്യം; അതിന്നു താക്കോൽ
എന്നു പേർ പറയാം. വൎത്തമാനത്തെ അയക്കുന്ന ഉദ്യോഗസ്ഥ
ൻ ഈ താക്കോൽ താഴ്ത്തിയാൽ (ചിത്രത്തിൽ കാണുന്നപ്രകാരം)
രണ്ടു സ്ഥലങ്ങളുടെ നടുവിൽ വിദ്യുദോട്ടം അടക്കപ്പെട്ടിരിക്കുന്ന
തു കൊണ്ടു വിദ്യുച്ഛക്തിയുടെ ഒഴുക്കു ഉളവാകും. 3) ഈ അടയാള
ങ്ങൾ കൈക്കൊള്ളേണ്ടതിന്നു ഒരു സാമാനം ഓരോ സ്ഥലത്തിൽ
ഉണ്ടു; അതു ചിത്രത്തിന്റെ ഇടഭാഗത്തു നാം കാണുന്ന ഏറ്റ
വും വിശിഷ്ട അംശം തന്നേ. താക്കോലിനെ താഴ്ത്തുന്നതിനാൽ
വിദ്യുച്ഛക്തികമ്പിയിലും ഭൂമിയിലും കൂടി ഓടി വേറേ സ്ഥലത്തി
ലുള്ള ഈ മൂന്നാം സാമാനത്തിലൂടേ ചെല്ലും. ഇതിലൂടേ ചെല്ലു
ന്നതിനാൽ ഇരിമ്പിൻ രണ്ടു ഗോളസ്തംഭങ്ങൾ (೧೦, 10) അയ
സ്കാന്തശക്തി പിടിച്ചു ഒരു അച്ചിന്റെ ചുറ്റിൽ തിരിയുന്നതു
ലാത്തിന്റെ ഭുജത്തിൽ തറെച്ചു (೧೧, 11) ഇരിമ്പു കോലിനെ താ
ഴോട്ടു ആകൎഷിച്ചു വലിക്കുന്നതിനാൽ വേറേ ഭുജം മേലോട്ടു ക

* സൂചകം: 1 = ೧; 2 = ೨; 3 = ೩; 4 = ೪; 5 = ೫; 6 = ೬; 7 = ೭; 8 = ೮; 9 = ೯;
10 = ೧೦; 11 = ೧೧; 12 = ೧೨; 13 = ೧೩; 14 = ೧೪; 15 = ೧೫.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/304&oldid=191059" എന്ന താളിൽനിന്ന് ശേഖരിച്ചത്