താൾ:CiXIV132a.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 282 —

ത്രേ. ഈ വക അയസ്കാന്തത്തിന്നു വിദ്യുദയസ്കാന്തം (Electro
magnet) എന്നു പേർ. വിദ്യുച്ഛക്തിയുടെ ബലം വൎദ്ധിക്കുന്തോറും
അയസ്കാന്തശക്തിയും വൎദ്ധിക്കും. ലാഡത്തിൻ രൂപത്തിൽ ഒരു
ഇരിമ്പിനെ തൂക്കീട്ടു ഒരു ഇരിമ്പുകഷണത്തെ അടുപ്പിച്ചാൽ അ
തു പറ്റുകയില്ല. വിദ്യുച്ഛക്തിയുടെ ഒഴുക്കു ഇതിലൂടേ ചെ
ന്ന ഉടനെ അതു അയസ്കാന്തമായി തീൎന്നിട്ടു 100–200 റാ
ത്തൽ ഘനമേറിയ ഇരിമ്പിൽകഷണങ്ങളെ ആകൎഷിക്കാം. ഒ
ഴുക്കിനെ നിൎത്തിയാൽ പെട്ടന്നു ആകൎഷണവും നിന്നു ഇരിമ്പു
കഷണം വീഴും. വിദ്യുച്ഛക്തി ആകാശത്തിൽ പകരാതേ ഇരി
ക്കേണ്ടതിന്നു ചെമ്പിന്റെ കമ്പിയെ പട്ടുനൂൽകൊണ്ടു ചുറ്റി
പൊതിയുവാൻ ആവശ്യം.

447. വിദ്യുച്ഛക്തിയെ കൊണ്ടു വൎത്തമാനം എത്രയും ദൂരത്തിലേക്കു അയ
പ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

കമ്പിവൎത്തമാനത്തിന്റെ കാൎയ്യം ബോധിക്കേണ്ടതിന്നു
3 കാൎയ്യം മനസ്സിൽ ധരിപ്പാൻ ആവശ്യം. 1) വിദ്യുച്ഛക്തിയു
ടെ അത്ഭുതമായ വേഗത. ഈ കാൎയ്യത്തിൽ ശാസ്ത്രികൾക്കു
പൂൎണ്ണനിശ്ചയം ഇല്ലായ്കയാലും നടത്തുന്ന വസ്തുക്കളാൽ വേ
ഗത വളരെ ഭേദിക്കുന്നതിനാലും വിദ്യുച്ഛക്തി എങ്ങിനേ എങ്കി
ലും വെളിച്ചത്തെക്കാൾ അധികം വേഗം ഓടുന്നതാകുന്നു
പോലും. 2) നാം പലപ്പോഴും കണ്ടപ്രകാരം ചെമ്പിന്റെ
കമ്പിയോ ഇരിമ്പിൻകമ്പിയോ മാത്രമല്ല ഭൂമിയും ലോഹങ്ങ
ളും ഈ വിദ്യുച്ഛക്തിയെ വളരേ താല്പര്യത്തോടേ നടത്തുന്നു.
3) 445.446. എന്നീ ചോദ്യങ്ങളിൽ കണ്ടപ്രകാരം ദൂരത്തിൽനി
ന്നു ഓരോ വിദ്യുച്ഛക്തിയുടെ ഒഴുക്കിനാൽ ഒരു ഇരിമ്പു കഷണ
ത്തിന്നു അയസ്കാന്തശക്തിവരുത്തുവാനും ഈ ശക്തിയെ നിൎത്തു
വാനും കഴിയുന്നതു കൊണ്ടു എത്രയും ദൂരമുള്ളസ്ഥലത്തു ഈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/302&oldid=191056" എന്ന താളിൽനിന്ന് ശേഖരിച്ചത്