താൾ:CiXIV132a.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 281 —

എപ്പോഴും മുഖം സൂചിയിലേക്കു തിരിക്കുന്നെങ്കിൽ സൂചിയുടെ
വടക്കേ അറ്റം ഇടഭാഗത്തേക്കും തെക്കേ അറ്റം വലഭാഗത്തേ
ക്കും തെറ്റിപ്പോകുന്നതു കാണാം. അയസ്കാന്തസൂചി അല്പമാ
യ വിദ്യുച്ഛക്തിയാൽ തെറ്റിപ്പോകുന്നതുകൊണ്ടു ചിത്രത്തിൽ
കാണുന്ന സാമാനത്താൽ വിദ്യുച്ഛക്തി ഉണ്ടോ ഇല്ലയോ എന്നു
നല്ലവണ്ണം ശോധനചെയ്വാൻ കഴിയും. നമ്മുടെ രണ്ടാം ചിത്ര
ത്തിൽ കാണുന്ന പ്രകാരം കമ്പി പലപ്പോഴും ഒരു അയസ്കാന്ത
സൂചിയുടെ ചുറ്റിലും നടത്തുന്നതിനാൽ ഒഴുക്കിനെ ബലപ്പെടു
ത്തുവാൻ കഴിയും. ഈ
സാമാനത്തിന്നു "ഗുണ
കാരം" (Multiplicator) എ
ന്ന പേരുണ്ടു. 1820-ാം
കൊല്ലത്തിൽ എൎസ്തദ്
(Oersted) എന്ന ദേനക്കാ
രൻ ഈ കാൎയ്യം കണ്ടെ
ത്തിയതിനാൽ ശാസ്ത്ര
ത്തിന്റെ ചരിത്രത്തിൽ ഒരു വിധേന ഒരു പുതിയ യുഗം ആ
രംഭമായി വന്നു. മേലേ വിവരിച്ചതു അല്പമായ കാൎയ്യം
എന്നു തോന്നുന്നെങ്കിലും ഇതിനാൽ വിദ്യുച്ഛക്തിക്കും അയ
സ്കാന്തത്തിനുമുള്ള ചേൎച്ചയെ കുറിക്കുന്നതുകൊണ്ടു അതു ക
മ്പിവൎത്തമാനത്തിന്റെ കൌശലത്തിന്നു ആധാരമായി നി
ല്ക്കുന്നു താനും.

446. അയസ്കാന്തശക്തി ഇല്ലാത്ത ഇരിമ്പിനെ ചെമ്പിന്റെ കമ്പികൊ
ണ്ടു ചുറ്റീട്ടു അതിൻ രണ്ടു തലകളെ ഗല്വാനിയുടെ പെട്ടകത്തിന്റെ രണ്ടു ധ്രുവ
ങ്ങളോടു ചേൎത്ത ശേഷം ഇരിമ്പു അയസ്കാന്തശക്തി കാണിക്കുന്നതു എന്തുകൊണ്ടു?

വിദ്യുച്ഛക്തിയുടെ ഒഴുക്കു സാധാരണമായ ഇരിമ്പിലൂടേ ഒഴുകു
ന്നതിനാൽ അതു ഒരു അയസ്കാന്തമായി ചമയുന്നതുകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/301&oldid=191054" എന്ന താളിൽനിന്ന് ശേഖരിച്ചത്