താൾ:CiXIV132a.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 273 —

438. നാവിനെ മിനുസമായ ചെമ്പിന്റെയും നാകത്തിന്റെയും നടു
വിൽ ഇട്ടു ഈ രണ്ടു ലോഹങ്ങളെ തമ്മിൽ അടുപ്പിച്ചാൽ ക്ഷാരത്തിന്റെ രുചി അനുഭവമാകുന്നതു എന്തുകൊണ്ടു?

രണ്ടു ലോഹങ്ങൾ തമ്മിൽ തൊടുന്നതിനാൽ വിദ്യുച്ഛക്തി
യെ ജനിപ്പിക്കാം എന്നു നാം 49-ാം ചോദ്യത്തിൽ കേട്ടുവല്ലോ.
കാണ്മാൻ കഴിയാത്ത വിദ്യുച്ഛക്തിയെ രുചിപ്പാൻ പാടുണ്ടാ
കും. ചെമ്പിനെ നാവുകൊണ്ടു തൊട്ടാൽ പുളിരസവും നാ
വിൻ കീഴേ വെച്ചാൽ ക്ഷാരത്തിന്റെ രുചിയും ജനിക്കും. ഈ
വിദ്യുച്ഛക്തിയെ നേത്രമജ്ജാതന്തുക്കൾക്കും അനുഭവമാക്കുവാൻ
കഴിയും; മേൽതാടിയുടെ ഊനിന്റെ വലഭാഗത്തു ചെമ്പി
നെയും ഇട ഭാഗത്തു നാകത്തെയും വെച്ചിട്ടു മറ്റേ അറ്റങ്ങ
ളെ വായിൻ മുമ്പിൽ ചേൎത്താൽ അല്പമായ പ്രകാശം കാണും.
ഈ മാതിരി വിദ്യുച്ഛക്തിക്കു സ്പൎശനവിദ്യുച്ഛക്തി എന്നു പേർ
വിളിക്കാം. നിശ്ചയമായി ഈ രണ്ടു ലോഹങ്ങളെ തമ്മിൽ
തൊടുന്നതിനാൽ വിദ്യുച്ഛക്തി ഉളവാകുന്നതു രണ്ടു തകിടുകളെ
ഒന്നു മറ്റേതിന്മേൽ വെച്ച ശേഷം വീണ്ടും എടുത്തു വിദ്യുച്ഛ
ക്തികാട്ടിയെക്കൊണ്ടു ശോധന ചെയ്യുന്നതിനാൽ നമുക്കു അ
റിയാം. (427) ഈ വിധം വിദ്യുച്ഛക്തിയെ ഗല്വാനി 1786-ാം കൊ
ല്ലത്തിൽ കണ്ടെത്തിയ ശേഷം വൊല്ത അതിനെ 1800-ാം വ
ൎഷത്തിൽ തിരിച്ചറികയും ചെയ്തു.

439. അമിലതം (അമ്ലം) കലക്കിയ വെള്ളത്തിൽ ചെമ്പുതുത്ഥനാകത്ത
കിടുകളെ തമ്മിൽ തൊടാതേ മുക്കി മേലറ്റങ്ങളെ ഒരു കമ്പികൊണ്ടു ചേ
ൎത്താൽ അധികം വിദ്യുദ്ധാതു ഉളവാകുന്നതു എന്തുകൊണ്ടു?

ദ്രവങ്ങളിൽ വിശേഷാൽ പുളിച്ച ദ്രവങ്ങളിൽ ലോഹ
ങ്ങൾ അധികം വിദ്യുച്ഛക്തിയെ ജനിപ്പിക്കുന്നതുകൊണ്ടു
അത്രേ. നാകത്തിന്റെ തകിടു ഈ ദ്രവത്തിൽ മുക്കിയാൽ
നാകത്തിന്നു − വിദ്യുച്ഛക്തിയും ദ്രവത്തിനു + വിദ്യുച്ഛക്തി
യും കിട്ടും. ചെമ്പിൻ തകിടിനെ മുക്കിയാലോ അതു നല്ല ഈ

18

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/293&oldid=191037" എന്ന താളിൽനിന്ന് ശേഖരിച്ചത്