താൾ:CiXIV132a.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 272 —

തിരകളുടെ ചെവികളിൽനിന്നും മനുഷ്യന്റെ വിരലിന്റെ അ
റ്റത്തിൽനിന്നും മിന്നുന്നതു കാണാം (St. Elmo's fire).

ഉഷ്ണമുള്ള ദിവസങ്ങളിൽ ചിപ്പോൾ വൈകുന്നേരത്തു തെ
ളിഞ്ഞ ആകാശത്തിൽപോലും ഇടിമുഴക്കം കൂടാതേയുള്ള ഒരു
മാതിരിമിന്നൽ കാണാം. അതു പലപ്പോഴും ഇടി കേൾ്പാൻ ക
ഴിയാത്ത ദൂരത്തിലിരിക്കുന്ന ഉണ്മയായ മിന്നൽപ്പിണർ ആയിരി
ക്കാം; അല്ലെങ്കിൽ ചക്രവാളത്തിന്റെ താഴേ പുറപ്പെട്ട മിന്നൽ
ക്കൊടിയുടെ പ്രതിബിംബമായിരിക്കാം. എന്നിട്ടും ചിലപ്പോൾ
വിദ്യുച്ഛക്തികൊണ്ടു നിറഞ്ഞ മേഘങ്ങൾ തന്നാലേ ഈ ശ
ക്തിയെ വിടുവിക്കുന്നതിനാൽ ഉളവാകുന്ന പ്രകാശം ആകുന്നു
എന്നു കൂടേ ഊഹിപ്പാൻ നല്ല സംഗതിയുണ്ടു.

ധ്രുവവെളിച്ചം (Aurora borealis or bolar aurora) എന്ന മ
നോഹരമായ കാഴ്ചയും വിദ്യുച്ഛക്തിയാൽ ഉളവാകുന്നു എന്നു
തോന്നുന്നു. അയസ്കാന്തസൂചി ഇതിനാൽ ഭ്രമിക്കുന്നു എന്നും
അതു പ്രകാശിക്കുന്ന സമയത്തിൽ കമ്പിവൎത്തമാനങ്ങളെ അ
യപ്പാൻ ഏകദേശം കഴിവില്ല എന്നും കേട്ടാൽ ഈ ഭംഗിയു
ള്ള ദൃഷ്ടിക്കും അയസ്കാന്തത്തിന്നും വിദ്യുച്ഛക്തിക്കും ഒരു ചേ
ൎച്ച ഉണ്ടു എന്നതു സ്പഷ്ടം. ഇരുണ്ട വൃത്തക്കള്ളികളുടെ ചു
റ്റിൽ നാം അത്യന്തം ശോഭിക്കുന്ന ഒരു ചാപം കാണും (വൃ
ത്തത്തിന്റെ കേന്ദ്രം ഏകദേശം അയസ്കാന്തത്തിന്റെ മദ്ധ്യ
രേഖയിൽ കിടക്കുന്നു). മഞ്ഞ, ചുവപ്പ്, നീലം എന്നീ നിറ
ങ്ങളിൽ മിന്നുന്ന ഈ വില്ലിൽനിന്നു കൂടേക്കൂടേ എല്ലാ ദിക്കിലും
ചുവന്ന വെളിച്ചത്തിൻ മരീചികൾ കെട്ടുകളായി തെറിക്കാറു
ണ്ടു. ഈ ആശ്ചൎയ്യമായ കാഴ്ച സൂൎയ്യനാലും ഭൂമിയുടെ സഞ്ചാ
രത്താലും ജനിച്ച വിദ്യുദോട്ടങ്ങൾകൊണ്ടു ഉളവാകുന്നു എന്നു
ചില ശാസ്ത്രികൾ ഊഹിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/292&oldid=191035" എന്ന താളിൽനിന്ന് ശേഖരിച്ചത്