താൾ:CiXIV132a.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 266 —

ത്തിൽ പാൎത്തിരുന്ന കുന്നേയെൻ (Cunneous) എന്ന ശാസ്ത്രിയാൽ
നടപ്പായി തീൎന്നതുകൊണ്ടു "ലൈദനിൽനിന്നു വന്ന കുപ്പി
കൾ" എന്ന പേർ ധരിക്കുന്നു.

480. വിദ്യുദ്യന്ത്രത്തിന്റെ ചക്രത്തെ തൊടുന്നതിനാലല്ല നടത്തുന്ന അം
ശത്തോടു വിരൽ അടുപ്പിച്ചാൽ ഊക്കുള്ള അഗ്നികണങ്ങളെ കൈക്കൊള്ളുന്നതു
എന്തുകൊണ്ടു?

കണ്ണാടികൊണ്ടുള്ള ചക്രത്തെ തിരിക്കുന്നതിനാൽ അതു
രണ്ടു ഭാഗത്തുമുള്ള തോൽസഞ്ചിയോടു ഉരസുന്നതുകൊണ്ടു
വിദ്യുച്ഛക്തി ഉളവാകും. ഈ തോലിനെ നാം വെള്ളീയം, നാ
കം, രസം എന്നീ ലോഹങ്ങളുടെ മട്ടിനെ കൊണ്ടു തേക്കേ
ണ്ടതു ആവശ്യം. വിദ്യുച്ഛക്തിയെ നടത്തുന്ന അംശമോ പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/286&oldid=191026" എന്ന താളിൽനിന്ന് ശേഖരിച്ചത്