താൾ:CiXIV132a.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 265 —

ഇതിനാൽ ഉളവാകുന്ന ശക്തിയെ അത്യന്തം വൎദ്ധിപ്പിപ്പാൻ
കഴിയും. നാം ഈ മാതിരി 9–12 കുപ്പികൾ അടിയിൽ വെ
ള്ളീയം കൊണ്ടു പറ്റിക്കപ്പെട്ട പെട്ടിയിലിട്ടു, കുപ്പിയുടെ എ
ല്ലാ ഉണ്ടകളെയും ഒരു കമ്പികൊണ്ടു തമ്മിൽ ചേൎത്തശേഷം
വിദ്യുച്ഛക്തിവാഹകനെ കൊണ്ടോ 430-ാം ചോദ്യത്തിൽ നാം
വിവരിപ്പാൻ പോകുന്ന യന്ത്രത്തെ കൊണ്ടോ അധികമായി
വിദ്യുച്ഛക്തിയെ ഈ പല കുപ്പികളിൽ നടത്താം. വളരേ വി
ദ്യുച്ഛക്തി കൈക്കൊണ്ട ഒരൊറ്റക്കുപ്പിയിലോ വിശേഷാൽ ഇ
പ്പോൾ തന്നേ വിവരിച്ച ഈ വിദ്യുച്ഛക്തിപ്പെട്ടകത്തിലോ
(Electric Battery) രണ്ടു വിധമായ വിദ്യുച്ഛക്തികളുടെ ഇടയിൽ
നമ്മുടെ ശരീരത്തിലൂടേ ഒരു ചേൎച്ച വരുത്തുന്നതു അസഹ്യ
മായ കാൎയ്യം ആകകൊണ്ടു ഇതിന്നായി ഒരു ചെറിയ യന്ത്രം
നടപ്പായി. ഈ യോജിപ്പുകാരൻ (discharger) ഒരു വലിയ മു
ള്ളു അത്രേ. ഒരു കോണിന്റെ ഭുജങ്ങളായി വിഭാഗിച്ചു പോ
കുന്ന കമ്പിയുടെ രണ്ടറ്റങ്ങളിൽ പിച്ചളകൊണ്ടുള്ള ഉണ്ടക
ളും നടുവിൽ കണ്ണാടികൊണ്ടുള്ള പിടിയും കാണും. ഒരു ഉ
ണ്ട കുപ്പിയുടെ ഉണ്ടയോടും വേറൊരു ഉണ്ട കുപ്പിയുടെ പുറ
മേയുള്ള വെള്ളിയത്തോടും അടുപ്പിച്ചാൽ വിദ്യുച്ഛക്തികൾ ക
ണ്ണാടികൊണ്ടുള്ള പിടിത്തത്തിൻ നിമിത്തം ശരീരത്തിലൂടേ
ചെല്ലാതേ ഈ കമ്പിയിലൂടേ തമ്മിൽ ചേരും. ഈ വിദ്യുത്
കുപ്പിയെ കൊണ്ടുള്ള ഫലം വലുതാകുന്നു. വിദ്യുദോട്ടം സ്വ
ൎണ്ണക്കടലാസ്സിലും നേരിയ കമ്പിയിലും നടത്തിയാൽ ഉരുകി
പ്പോകും. നേരിയ മരക്കഷണങ്ങളെയും കണ്ണാടിയെയും ഈ
ചെറിയ മിന്നൽപ്പിണർ തുളെക്കയും കടലാസ്സുമുതലായവറ്റെ
കത്തിക്കയും ചെയ്യും. ക്ലെസ്ത് (Kleist) എന്ന ഗൎമ്മാനൻ
1745-ാം കൊല്ലത്തിൽ ഈ കുപ്പി ഒന്നാം പ്രാവശ്യം പ്രയോ
ഗിച്ച ശേഷം അവ വിശേഷാൽ ലൈദൻ എന്ന പട്ടണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/285&oldid=191025" എന്ന താളിൽനിന്ന് ശേഖരിച്ചത്