താൾ:CiXIV132a.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 264 —

ണ്ടും എടുത്തു കുപ്പിയുടെ ഉണ്ടയെ അടുപ്പിക്കുന്നതിനാൽ ക
ണ്ണാടിയുടെ വിദ്യുച്ഛക്തി കുപ്പിയിൽ അകപ്പെടും. ഇവ്വണ്ണം
ആ മൂടി തൊടുന്തോറും കുപ്പി കണ്ണാടിവിദ്യുച്ഛക്തിയെ കൈ
ക്കൊണ്ടു കുപ്പിയുടെ അകത്തുള്ള വെള്ളീയത്തിൽ വ്യാപിച്ചു
പുറമേയുള്ള വെള്ളീയത്തിന്റെ വിദ്യുച്ഛക്തിയെ വിഭാഗിച്ചു
കന്മദവിദ്യുച്ഛക്തിയെ നിഷേധിക്കയും ചെയ്യും. അങ്ങിനേ
പുറമേയുള്ള വെള്ളീയത്തിൻ, കന്മദവിദ്യുച്ഛക്തി കൂടി വൎദ്ധി
ക്കുന്നെങ്കിലും പുറമേയുള്ള കണ്ണാടിവിദ്യുച്ഛക്തി കൈയിലൂ
ടേ നിലത്തേക്കു പോകുന്നതു കൊണ്ടു പുറമേ വേറേ വിദ്യു
ച്ഛക്തി ശേഷിക്കേയുള്ളു. അതു കുപ്പിയുടെ അകത്തുള്ള ക
ണ്ണാടി വിദ്യുച്ഛക്തിയോടു ചേരുവാൻ എത്രയും ശ്രമിക്കുന്നെ
ങ്കിലും നടുവിലുള്ള കണ്ണാടിയുടെ നിമിത്തം അവ തമ്മിൽ
ചേരാതേ വലിയ വലിച്ചലും ആകൎഷണവും മാത്രമേ ഉളവാ
ക്കുന്നുള്ളൂ. തമ്മിൽ ചേരേണ്ടതിന്നു അത്യന്തം ആഗ്രഹിക്കുന്ന
ഈ രണ്ടു വിധമായ ശക്തികൾക്കു വേറേ വഴി ഉണ്ടു. കുപ്പിയെ
ഒരു കൈയിൽ പിടിച്ചു മറ്റേ കൈകൊണ്ടു ഉണ്ട തൊട്ട ഉ
ടനേ ശരീരത്തിൽ ഒരു വല്ലാത്ത ഞെട്ടൽ ജനിപ്പിക്കുന്നതി
നാൽ രണ്ടു ശക്തികൾ തമ്മിൽ ചേരും. അതെങ്ങിനേ എ
ന്നു ചോദിച്ചാൽ പുറമേയുള്ള വെള്ളീയത്തെയും ആ ഉണ്ട
യെയും തൊടുന്നതിനാൽ നമ്മുടെ ശരീരം അകത്തും പുറ
ത്തുമുള്ള വെള്ളീയത്തെ മാത്രമല്ല ഇവയിലുള്ള രണ്ടു വിധമാ
യ വിദ്യുച്ഛക്തികളെയും തമ്മിൽ യോജിപ്പിക്കുന്നതുകൊണ്ടു അ
വ ശരീരത്തിലൂടേ തമ്മിൽ ചേരും. ഒരാൾ കുപ്പിയെ പിടി
ക്കയും ശേഷം പേർ ഓരോരുവൻ മറ്റൊരുവന്റെ കൈ പിടി
ക്കയും ചെയ്ത ശേഷം ഒടുക്കം ഒരാൾ കുപ്പിയുടെ ഉണ്ടയെ തൊടു
ന്നെങ്കിൽ പെട്ടന്നു എല്ലാ ആളുകളും ഈ ഞെട്ടൽ അനുഭവി
ച്ചിട്ടു വിദ്യുച്ഛക്തികൾ ഈ ആളുകളിലൂടേ തമ്മിൽ ചേരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/284&oldid=191023" എന്ന താളിൽനിന്ന് ശേഖരിച്ചത്