താൾ:CiXIV132a.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 260 —

424. മജ്ജകൊണ്ടുള്ള രണ്ടു ചെറിയ ഉണ്ടകളിൽ ഒന്നിന്നു അരക്കൊ
ണ്ടും മറ്റൊന്നിന്നു കണ്ണാടിക്കോൽകൊണ്ടും വിദ്യുച്ഛക്തി ലഭിച്ചശേഷം അവ ത
മ്മിൽ തൊടുന്നെങ്കിൽ ഈ ശക്തി മുഴുവൻ പോയ്പോകുന്നതു എന്തുകൊണ്ടു?

ഈ രണ്ടു ഉണ്ടകൾ്ക്കു അരക്കിനാലും കണ്ണാടിയാലും അ
ന്യോന്യം വിരോധമായി നില്ക്കുന്ന വിദ്യിച്ഛക്തികൾ ലബ്ധമായ
ശേഷം ഉണ്ടകൾ തമ്മിൽ തൊടുന്ന സമയത്തു തമ്മിൽ ചേ
ൎന്നു പരസ്പരം സ്വാധീനമാക്കും. അതിൻനിമിത്തം അവെക്കു
ഇനി വിദ്യുച്ഛക്തി ഇല്ല എന്നു തോന്നും. ദീഫേ (du Fay) എ
ന്ന പ്രാഞ്ചിക്കാരൻ 1733-ാം വൎഷത്തിൽ പരസ്പരം വിരോധമാ
യി നില്ക്കുന്ന ഈ രണ്ടു വിധമായ വിദ്യുച്ഛക്തികളെ കണ്ടെത്തി.

425. വിദ്യുച്ഛകതിയുള്ള വസ്തുക്കൾ വിദ്യുച്ഛക്തി ഇല്ലാത്ത ശക്തികളെ
ദൂരത്തിൽനിന്നു ആകൎഷിക്കുന്നതു എന്തുകൊണ്ടു?

ഓരോ വസ്തുവിൽ രണ്ടു മാതിരി വിദ്യുച്ഛക്തി അടങ്ങിയിരി
ക്കുന്നെങ്കിലും വിദ്യുച്ഛകതിയുള്ള വസ്തു അടുത്തു വരുന്നതിനാൽ
തമ്മിൽ കെട്ടിയ വിദ്യുച്ഛക്തികൾ വിമുക്തങ്ങളായി വിദ്യുച്ഛ
ക്തിയുള്ള വസ്തു വിപർീതമായ വിദ്യുച്ഛക്തിയെ ആകൎഷിക്കും.
അരക്കിനെ ഉരസുന്നതിനാൽ ഇതിൽ വിമുക്തമായ കന്മദ
ത്തിൻ വിദ്യുച്ഛക്തി ഉളവാകും, പട്ടുനൂൽകൊണ്ടു കെട്ടിയ ആ
ചെറിയ ഉണ്ട അടുപ്പിച്ചാൽ ഇതിലുള്ള രണ്ടു വിദ്യുച്ഛക്തികൾ
വേർപിരിഞ്ഞു കണ്ണാടിവിദ്യുച്ഛക്തി അരക്കിന്റെ ഭാഗത്തി
ലും കന്മദവിദ്യുച്ഛക്തി മറ്റേ ഭാഗത്തും നില്ക്കും. ഉണ്ട അര
ക്കിനെ തൊടുന്നെങ്കിൽ ഉണ്ടയുടെ കണ്ണാടിവിദ്യുച്ഛക്തി അര
ക്കിന്റെ കന്മദവിദ്യുച്ഛക്തിയോടു ചേൎന്ന ശേഷം ഉണ്ടയിൽ ക
ന്മദശക്തി ശേഷിക്കേ ഉള്ളൂ. ഉണ്ട അരക്കിനെ തൊടുന്നതിന്നു
മുമ്പേ ഉണ്ടയെ വിരൽകൊണ്ടു തൊട്ടാൽ കന്മദവിദ്യുച്ഛക്തി
നീങ്ങിപ്പോകുന്നതുകൊണ്ടു അരക്കു ഉണ്ടയിൽ ശേഷിക്കുന്ന ക
ണ്ണാടിവിദ്യുച്ഛക്തിയെ അധികം ആകൎഷിക്കേണം. ഇവ്വണ്ണം
ഈ ആകൎഷണം തമ്മിൽ വിരോധമായ വിദ്യുച്ഛക്തിയുടെ ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/280&oldid=191016" എന്ന താളിൽനിന്ന് ശേഖരിച്ചത്