താൾ:CiXIV132a.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 259 —

ന്നതുകൊണ്ടു അരക്കിന്റെ വിദ്യുച്ഛക്തി കുറഞ്ഞു പോകുന്നെ
ങ്കിലും ഉണ്ടയിൽ അതു നില്ക്കയില്ല. ഉണ്ടയിൽ വിദ്യുച്ഛക്തി
നില്ക്കാത്ത പ്രകാരം നാം എങ്ങിനേ അറിയുന്നു എന്നു ചോ
ദിച്ചാൽ അരക്കു ഇതിനെ എപ്പോഴും വീണ്ടും ആകൎഷിക്കുന്ന
തിനാലത്രേ. 418-ാം ചോദ്യത്തിൽ നാം കേട്ടപ്രകാരം ഉണ്ട
അരക്കിന്റെ വിദ്യുച്ഛക്തിയെ കൈക്കൊണ്ടു പിടിച്ചാൽ ഇനി
അരക്കു ഉണ്ടയെ നിഷേധിക്കുമായിരുന്നു. ഗ്രേ (Gray) എന്ന
ഇംഗ്ലിഷ്ക്കാരൻ 1729-ാം കൊല്ലത്തിൽ വിദ്യുച്ഛക്തിയെ നടത്തു
ന്ന കാൎയ്യത്തിൽ വസ്തുക്കൾക്കുള്ള വ്യത്യാസത്തെ കണ്ടെത്തി.

422. വക്കിന്നു പകരം പട്ടുനൂൽ എടുക്കുമ്പോൾ മേല്പറഞ്ഞ അരക്കു ഉ
ണ്ടയെ ആകൎഷിച്ച ശേഷം നിഷേധിക്കുന്നതു എന്തുകൊണ്ടു?

ഉണ്ട അരക്കിനെ തൊടുന്നെങ്കിൽ വിദ്യുച്ഛക്തിയെ കൈ
ക്കൊണ്ടിട്ടു പട്ടുനൂൽ ഇതിനെ നടത്തായ്കകൊണ്ടു ഉണ്ടയിൽ
നില്ക്കും. ഇവ്വണ്ണം ഉണ്ടയിലും അരക്കിലും സമമായ വിദ്യുച്ഛ
ക്തി വ്യാപിക്കുന്നതുകൊണ്ടു അവ തമ്മിൽ നിഷേധിക്കേണം.
ഉണ്ട കൈകൊണ്ടു തൊട്ടാൽ അരക്കു ഈ ഉണ്ടയെ വീണ്ടും
ആകൎഷിക്കും. അതു ഉണ്ടയിലുള്ള വിദ്യുച്ഛക്തിയെ കൈ വലി
ച്ചെടുത്തതുകൊണ്ടത്രേ,

423. ഒരു കടലാസ്സിനെ ചൂടാക്കി ഗുമ്മികൊണ്ടു തേച്ച ശേഷം മേശമേൽ
കിടക്കുന്ന മജ്ജകൊണ്ടുള്ള ചെറിയ ഉണ്ടുകളുടെ മീതേ പിടിച്ചു വെlച്ചാൽ ഉണ്ട
കൾ തുള്ളുന്നതു എന്തുകൊണ്ടു?

കടലാസ്സിൽ തേക്കുന്നതിനാൽ വിദ്യുച്ഛകതി ഉളവായിട്ടു ഒ
ന്നാമതു അതു ഉണ്ടകളെ ആകൎഷിക്കും. എന്നാൽ ഈ വിദ്യു
ച്ഛക്തി ഉണ്ടകൾ്ക്കു കിട്ടിയ ശേഷം കടലാസ്സു അവയെ നിഷേ
ധിക്കേണം: അവ മേശമേൽ വീണു മേശയാൽ വിദ്യുച്ഛക്തി
പോയ്പോയ ശേഷം കടലാസ്സു വീണ്ടും ആകൎഷിക്കും. ഇവ്വണ്ണം
കടലാസ്സിന്റെ മിന്നൽധാതു നീങ്ങുവോളം ഈ ഉണ്ടകൾ തു
ള്ളേണ്ടിവരും. ഈ ഉണ്ടകൾ്ക്കു പകരം പൂഴി എടുത്താലും മതി.

17*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/279&oldid=191014" എന്ന താളിൽനിന്ന് ശേഖരിച്ചത്