താൾ:CiXIV132a.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 258 —

ളായി വിഭാഗിച്ചു പോകും. ഒരു മൂന്നാം ഫലം വിദ്യുദോട്ട
ത്താൽ ഉളവാകുന്ന ക്ഷോഭം അത്രേ. മനുഷ്യനിലും ജന്തുക്കളി
ലും കൂടേ നടക്കുന്ന സമയത്തിൽ ദേഹങ്ങൾ ഞെട്ടിപ്പോകും.

420. കണ്ണാടികൊണ്ടുള്ള കോൽ താൻ അരക്കു താൻ കമ്പിളികൊണ്ടോ
പൂച്ചയുടെ തോൽകൊണ്ടോ ഉരസിയ ശേഷം അവ കടലാസ്സിന്റെ ചെറിയ
കഷണങ്ങളെ ആകൎഷിക്കുന്നതു എന്തുകൊണ്ടു?

ഈ കോലിൽ ഉരസൽകൊണ്ടു വിദ്യുച്ഛക്തി ഉണ്ടായി വ
ന്നതുകൊണ്ടു ആകൎഷിക്കും. എല്ലാ വസ്തുക്കളിലും വിദ്യുച്ഛകതി
യെ ഉണൎത്തുവാൻ കഴിയുന്നെങ്കിലും ഈ ശക്തിയെ നല്ലവ
ണ്ണം നടത്തുന്ന മനുഷ്യകൈകൊണ്ടു അതു വേറേ വസ്തുക്കളിൽ
നിന്നു ക്ഷണത്തിൽ നീങ്ങിപ്പോകുന്നു. അതിൻനിമിത്തം ലോ
ഹംകൊണ്ടുള്ള കോലിനെ കണ്ണാടിയുടെയോ കന്മദത്തിന്റെ
യോ പിടികൊണ്ടു പിടിച്ച ശേഷം ഉരസലിനാൽ വിദ്യുച്ഛ
ക്തി ഉളവാകും.

യവനർ പണ്ടു പണ്ടേ ഈ ശക്തിയെ അമ്പരിൽ (Amber)
കണ്ടെത്തി; ഈ വസ്തുവിന്നു യവനഭാഷയിൽ എലെക്ത്രൊൻ
എന്ന പേർ ഉണ്ടായതു കൊണ്ടു ഇംഗ്ലിഷ് ഭാഷയിൽ ഈ ശ
ക്തിക്കു എലെക്ത്രിസിത്തി എന്ന പേരുണ്ടു. ഈ ശക്തി വേറേ
വസ്തുക്കളിലും വ്യാപിക്കുന്ന പ്രകാരം 16-ാം നൂറ്റാണ്ടിന്റെ അ
വസാനത്തിൽ മാത്രം ഗില്ബെൎത്ത് (Gilbert) എന്ന ഇംഗ്ലിഷ്ക്കാ
രൻ കണ്ടെത്തുകയും ചെയ്തുപോൽ.

421. ഉരസൽകൊണ്ടു വിദ്യുച്ഛക്തി കാണിക്കുന്ന അരക്കിനെ കൂടക്കൂടേ
വക്കുകൊണ്ടു കെട്ടിയ മജ്ജകൊണ്ടുള്ള ചെറിയ ഉണ്ടയോടു അടുപ്പിക്കുന്നതിനാൽ
അരക്കിന്റെ വിദ്യുച്ഛകതി ക്രമേണ പോയ്പോകുന്നെങ്കിലും ആ ചെറിയ ഉണ്ട
യിൽ ഈ ശക്തി കാണാത്തതു എന്തുകൊണ്ടു?

ആ ഉണ്ട അരക്കിൽനിന്നു വിദ്യുച്ഛക്തിയെ കൈക്കൊള്ളു
ന്നെങ്കിലും ഈ ശക്തിയെ നന്നായി നടത്തുന്ന വക്കും നമ്മു
ടെ ശരീരവും അതിനെ വേഗം ഭൂമിയിലേക്കു കൊണ്ടുപോകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/278&oldid=191013" എന്ന താളിൽനിന്ന് ശേഖരിച്ചത്