താൾ:CiXIV132a.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 257 —

ത്തിൽ നാം കേട്ട പ്രകാരം ആ കോലുകൾ ഘനമില്ലാത്ത
വസ്തുക്കളെ ആകൎഷിക്കുന്നു. എന്നാൽ ഇപ്രകാരം വിപരീത
മായ വിദ്യുച്ഛക്തിയോടു ചേരേണ്ടതിന്നു ചിലപ്പോൾ ഈ വി
ദ്യുത് നടത്താത്ത നടുവിലുള്ള വസ്തുക്കളെ തുളെക്കയോ നശി
പ്പിക്കയോ ചെയ്യുന്നതല്ലാതേ ഒരു അഗ്നികണമായി അങ്ങോ
ട്ടു തുള്ളും. എങ്കിലും രണ്ടാം വഴിയോ: വേറേ ഒരു വസ്തു രണ്ടു
പദാൎത്ഥങ്ങളിൽ വ്യാപിക്കുന്ന രണ്ടു വിധമായ വിദ്യുച്ഛക്തിക
ളെ നടത്തി തമ്മിൽ ചേൎക്കാം. രണ്ടു മാതിരി വിദ്യുച്ഛക്തി
കൾ നടത്തുന്ന വസ്തുവിലൂടേ ചെല്ലുന്നതിനാൽ ഒരു വിദ്യു
ദോട്ടം ഉളവാകും. ദൃഷ്ടാന്തം: നാകത്തെയും ചെമ്പിനെയും
തമ്മിൽ ചേൎക്കുന്നതിനാൽ നാകത്തിൽ കണ്ണാടിയുടെ വിദ്യു
ച്ഛക്തിയും ചെമ്പിൽ അരക്കുവിദ്യുച്ഛക്തിയും ഉണ്ടായി വന്ന
ശേഷം അവ വീണ്ടും ചേരുവാൻ താല്പൎയ്യപ്പെടുന്നതുകൊണ്ടു
രണ്ടു ലോഹങ്ങളുടെ അറ്റങ്ങളെ വിദ്യുച്ഛക്തി നല്ലവണ്ണം
നടത്തുന്ന ഒരു കമ്പിയാൽ തമ്മിൽ ചേൎക്കുമ്പോൾ ഈ കമ്പി
യിൽ ഒരു സഞ്ചാരവും ഓട്ടവും ഉളവാകേണം. കണ്ണാടിവി
ദ്യുച്ഛകതി കമ്പിയിലൂടേ ചെമ്പിനോടു ചേരുവാൻ തക്കവ
ണ്ണം ഓടുകയും അരക്കുവിദ്യുച്ഛക്തി ചെമ്പിൽനിന്നു നാക
ത്തോടു ചേരുവാനായി ഓടുകയും ചെയ്യും. പുതിയ വിദ്യുച്ഛ
ക്തി ഉത്ഭവിക്കുന്നില്ലെങ്കിൽ രണ്ടു മാതിരി തമ്മിൽ ചേരുന്ന
തിനാൽ സസ്ഥത ഉണ്ടാകും. ഈ വിദ്യുദോട്ടത്തിന്റെ ഫ
ലങ്ങൾ മൂന്നു; ഇതിനാൽ വെളിച്ചവും ഉഷ്ണവും ഉളവാകുന്ന
തല്ലാതേ അയസ്കാന്തശക്തി കൂടേ ജനിക്കും. അതു കൂടാതേ
ഈ വിദ്യുദോട്ടം ചില വസ്തുക്കളിലൂടേ നടത്തുന്നതിനാൽ അ
തിനെ അതിന്റെ മൂലാംശങ്ങളായി വിഭാഗിപ്പാൻ കഴിയും.
അങ്ങിനേ വിദ്യുദോട്ടത്തെ വെള്ളത്തിലൂടേ നടത്തുന്നെങ്കിൽ
അതു ജലവായുവും അമിലതവും എന്നീ രണ്ടു മൂല അംശങ്ങ

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/277&oldid=191011" എന്ന താളിൽനിന്ന് ശേഖരിച്ചത്