താൾ:CiXIV132a.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 256 —

പദാൎത്ഥമായി തീരുന്നതിനാലും (Chemical union) വിദ്യുച്ഛക്തി
ഉളവാകുന്നു. തൊടുന്നതിനാൽ ഉത്ഭവിക്കുന്ന വിദ്യുച്ഛക്തിക്കു
അതിനെ കണ്ടെത്തിയ ശാസ്ത്രികളുടെ പേർപ്രകാരം ഗല്വാ
നിയുടെ (Galvani) വിദ്യുച്ഛക്തി അല്ലെങ്കിൽ വൊല്തയുടെ
(Volta) വിദ്യുദ്ധാതു എന്ന പേർ നടപ്പായി. രണ്ടു വിധമായ
ലോഹങ്ങൾ തമ്മിൽ തൊടുന്നതിനാൽ ഒന്നിൽ കണ്ണാടിവി
ദ്യുച്ഛക്തിയും മറ്റേതിൽ അരക്കുവിദ്യുച്ഛക്തിയും ഉളവാകും;
എങ്കിലും ലോഹങ്ങളെ മാറ്റുന്നതിനാൽ മുമ്പേ കണ്ണാടിവി
ദ്യുച്ഛക്തിയെ ജനിപ്പിച്ച ലോഹം പിന്നേ അരക്കുവിദ്യുച്ഛ
ക്തിയെയും പുറപ്പെടുവിക്കാം. ഇതു വിചാരിച്ചാൽ ചില ലോ
ഹങ്ങളെ അവ മുൻചെല്ലുന്നതിനോടു അരക്കുവിദ്യുച്ഛക്തി
യെയും പിൻചെല്ലുന്നതിനോടു കണ്ണാടിവിദ്യുച്ഛക്തിയെയും
ജനിപ്പിപ്പാൻ തക്കവണ്ണം ഒരു നിരയിൽ വെച്ചു ചേൎക്കാം. നാ
കം, ഈയം, വെള്ളീയം, ഇരിമ്പു, ചെമ്പു, വെള്ളി, പൊൻ,
ഗുരുതമം (Platinum) വിശേഷാൽ അരക്കിന്റെ വിദ്യുച്ഛക്തി
യെ പുറപ്പെടുവിക്കുന്ന കരി എന്നീ പദാൎത്ഥങ്ങളെ ഇങ്ങിനേ
ക്രമപ്പെടുത്തുമ്പോൾ ഇവയിൽ രണ്ടിനെ തമ്മിൽ ചേൎക്കുന്നതി
നാൽ രണ്ടു വിദ്യുക്തികൾ ഉളവാകുന്നതല്ലാതേ ഈ നിരയിൽ
രണ്ടു വസ്തുക്കൾ അന്യോന്യം പിരിഞ്ഞിരിക്കുന്നേടത്തോളം
അവയെ ചേൎക്കുന്നതിനാൽ വിദ്യുച്ഛക്തിയുടെ ബലം വൎദ്ധി
ക്കും. ഭ്രഷ്ടാന്തം: നാകത്തെയും ചെമ്പിനെയും തമ്മിൽ ചേ
ൎക്കുന്നതിനെക്കാൾ നാകത്തെയും ഗുരുതമത്തെയും യോജിപ്പി
ക്കുന്നതു നന്നു എങ്കിലും നാകവും കരിയും തമ്മിൽ തൊടുന്നതി
നാൽ ഏറ്റവും ഊക്കുള്ള വിദ്യുച്ഛക്തി ഉളവാകും. ഈ രണ്ടു
വിധമായ വിദ്യുച്ഛക്തി വീണ്ടും തമ്മിൽ ചേരുന്നതിനാലേ
വിദ്യുച്ഛക്തിയുടെ ഫലം കാണാം. വിരോധമായി നില്ക്കുന്ന
വേറേ വിദ്യുച്ഛക്തിയോടു ചേരേണ്ടതിന്നു 418-ാം ചോദ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/276&oldid=191010" എന്ന താളിൽനിന്ന് ശേഖരിച്ചത്