താൾ:CiXIV132a.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 255 —

കൊണ്ടു തൊട്ടാലേ ഉണ്ടകൾ വീണ്ടും തമ്മിൽ വികൎഷിക്കുന്നു
ള്ളു. എന്നാൽ കണ്ണാടിക്കോൽ കൊണ്ടു വിദ്യുച്ഛക്തി ലഭിച്ച
ഉണ്ട ഒന്നു അരക്കുകോൽകൊണ്ടു വിദ്യുദ്ധാതു കൈക്കൊണ്ട
ഉണ്ടയോടു അടുപ്പിച്ചാലോ ഈ രണ്ടു ഉണ്ടകൾ തമ്മിൽ വ
ളരേ ആകൎഷിക്കും. നാം മുമ്പേ കണ്ട പ്രകാരം ഒരു കോൽ
കൊണ്ടു വിദ്യുച്ഛക്തി ലഭിച്ച ഉണ്ടകൾ തമ്മിൽ നിഷേധിക്കു
ന്നതു കൊണ്ടു ഇപ്പോൾ തമ്മിൽ ആകൎഷിക്കുന്ന ഉണ്ടകളിൽ
രണ്ടു വിധമായ വിദ്യുച്ഛക്തി വ്യാപരിക്കേണം. ഒന്നിന്നു ക
ണ്ണാടിവിദ്യുച്ഛക്തി (positive electricity) മറ്റേതിന്നു (അരക്കു)
ശിലാജതുവിദ്യുച്ഛക്തി (negative electricity) എന്നും പേരുണ്ടു.
നാം കണ്ട പ്രകാരം സമമായ വിദ്യുച്ഛക്തി ലഭിച്ച വസ്തുക്കൾ
തമ്മിൽ അകറ്റി നിഷേധിക്കയും വിപരീതമായി നില്ക്കുന്ന
വിദ്യുച്ഛക്തി കൈക്കൊണ്ട പദാൎത്ഥങ്ങൾ അന്യോന്യം ആക
ൎഷിക്കയും ചെയ്യേണം. ഈ വിദ്യുച്ഛക്തി എന്താകുന്നു എന്നു
ശാസ്ത്രികൾക്കു പോലും നിശ്ചയിപ്പാൻ ബഹുപ്രയാസം തോ
ന്നുന്നു. എങ്ങിനേ എങ്കിലും ഈ രണ്ടു വിധമായ വിദ്യുച്ഛ
ക്തി എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്നു. രണ്ടു വിധമാ
യ അയസ്കാന്തശക്തിയിൽ നാം കണ്ട പ്രകാരം തമ്മിൽ ത
മ്മിൽ അംഗീകരിച്ചു ഈടുമുട്ടിൻ നിമിത്തം ശക്തിയെ അറിയു
ന്നില്ല. ചില ശാസ്ത്രികൾ ഈ വിദ്യുച്ഛക്തി എത്രയും സൂക്ഷ്മ
മായ ഒരു ദ്രാവകം തന്നേയാകുന്നു എന്നു പറയുന്നു. അതു രണ്ടു
വിധമായ ദ്രവങ്ങളാൽ ഉളവായി ഉരസലിനെ കൊണ്ടു ത
മ്മിൽ വേർപിരിഞ്ഞു പോകും.

419. വിദ്യുദോട്ടം എന്നതു എന്തു? (Electric current.)

വിദ്യുച്ഛക്തിയെ ജനിപ്പിക്കേണ്ടതിന്നു ഉരസൽ അല്ലാതേ
വേറൊരു വഴിയും ഉണ്ടു; രണ്ടു വിധമായ ലോഹങ്ങൾ തമ്മിൽ
തൊടുന്നതിനാലും രണ്ടു പദാൎത്ഥങ്ങൾ തമ്മിൽ ചേൎന്നു ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/275&oldid=191008" എന്ന താളിൽനിന്ന് ശേഖരിച്ചത്