താൾ:CiXIV132a.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 251 —

തേക്കുന്നതിനാൽ അയസ്കാന്തത്തോടു ചേൎക്കുവാൻ ആവശ്യം.
ഉരുക്കുകോലിന്റെ നടുവിൽനിന്നു രണ്ടു അറ്റങ്ങളിലേക്കു തേ
ക്കുന്നതിനാലേ പലപ്പോഴും കാൎയ്യം സഫലമായിത്തീരും.

415. അയസ്കാന്തത്തെ പലപ്പോഴും ഒരു ലാഡത്തിന്റെ രൂപത്തിലാക്കു
ന്നതു എന്തുകൊണ്ടു?

ഈ രൂപത്തിൽ ആക്കുന്നതിനാൽ രണ്ടു ധ്രുവങ്ങൾ ത
മ്മിൽ വളരേ അടുത്തു ഒരു നിരയിൽ നില്ക്കുന്നതിനാൽ ഐ
ക്യശക്തിയോടേ അടുപ്പിച്ച ഒരു ഇരിമ്പുകഷണത്തെ ആക
ൎഷിക്കും. ഈ ഇരിമ്പു കഷണത്തിന്നു നങ്കുരം എന്നു പേർ;
അതിൻ താഴേ തൂക്കങ്ങളെ കെട്ടുന്നതിനാൽ അയസ്കാന്തത്തി
ന്റെ ശക്തിയെ നിശ്ചയിക്കാമല്ലോ. ലാഡത്തിന്റെ രൂപമു
ള്ള ചില അയസ്കാന്തങ്ങൾ അവയുടെ സമമായ ധ്രുവങ്ങൾ
തമ്മിൽ മൂടുവാൻ തക്കവണ്ണം തമ്മിൽ ചേൎത്തു കെട്ടിയാൽ ശ
ക്തി അത്യന്തം വൎദ്ധിക്കും. (ശക്തീകരിക്കേണ്ടതിന്നു വേറേ വ
ഴി 439-ാം ചോദ്യത്തിൽ നോക്ക.)

416. ഉരുക്കുകൊണ്ടുള്ള സൂചി അയസ്കാന്തം ആക്കി ഘനത്തിൻ വിന്ദു
വിൽ തൂക്കിയാൽ ഉടനേ ഒരു ഭാഗം ഇറങ്ങുന്നതു എന്തുകൊണ്ടു?

ഭൂമി തന്നേ ഒരു വലിയ അയസ്കാന്തം എന്നു നാം കേട്ടു
വല്ലോ. അതിന്റെ ഉത്തരധ്രുവം സൂചിയുടെ ദക്ഷിണധ്രുവ
ത്തിന്നു സംബന്ധിച്ച അയസ്കാന്തശക്തിയെയും അതിന്റെ
ദക്ഷിണധ്രുവം സൂചിയുടെ ഉത്തരധ്രുവത്തിനു സംബന്ധമാ
യ അയസ്കാന്തശക്തിയെയും ആകൎഷിക്കും. ഈ സൂചി അ
ശേഷം ലംബരേഖയായി നില്ക്കുന്ന സ്ഥലങ്ങൾ ഭൂവയസ്കാന്ത
ശക്തിയുടെ രണ്ടു ധ്രുവങ്ങൾ തന്നേയാകുന്നു. ഇവ ഭൂമിശാസ്ത്ര
ത്തിന്റെ രണ്ടു ധ്രുവങ്ങളിൽനിന്നു അല്പം ഭേദിക്കുന്നു. ഈ സ്ഥല
ങ്ങളോടു അടുക്കുന്നേടത്തോളം സൂചി ഇറങ്ങും. ഈ ധ്രുവ
ങ്ങൾ ഭൂമിശാസ്ത്രത്തിന്റെ ധ്രുവങ്ങളിൽനിന്നു ഒക്കായ്കകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/271&oldid=191003" എന്ന താളിൽനിന്ന് ശേഖരിച്ചത്