താൾ:CiXIV132a.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 249 —

ഉത്തരധ്രുവവും തെക്കോട്ടു നോക്കുന്ന അറ്റത്തിന്നു ദക്ഷിണ
ധ്രുവവും എന്നു പേർ വിളിക്കുന്നു.

412. ഒരു ഇരിമ്പുകോൽ അയസ്കാന്തത്തിന്റെ അറ്റത്തെ തൊടുമ്പോൾ
ഇരിമ്പുകോൽ ഒരു അയയ്കാന്തമായി തീൎന്നിട്ടു ഇരിമ്പിനെ ആകൎഷിക്കുന്നതു
എന്തുകൊണ്ടു?

ഓരോ ഇരിമ്പിൽ അയസ്കാന്തശക്തി അടങ്ങിയിരിക്കുന്നെ
ങ്കിലും ഉത്തരധ്രുവത്തോടു സംബന്ധിച്ച ശക്തിയും ദക്ഷിണ
ധ്രുവത്തോടു ചേൎന്നിരിക്കുന്ന ശക്തിയും സമമായിരിക്കുന്നതു
കൊണ്ടു ഈ രണ്ടു വിധമായ ബലങ്ങൾ തമ്മിൽ തമ്മിൽ നി
ഷ്ഫലമാക്കുന്നു. അയസ്താന്തത്തെ ഒരു അറ്റത്തോടു അടുപ്പി
ക്കുന്നതിനാലോ ഒരു ബലത്തിന്നു പ്രവൃത്തി കിട്ടുന്നതുകൊണ്ടു
മറ്റേ ബലവും സ്വാതന്ത്ര്യം പ്രാപിച്ച ആകൎഷിപ്പാൻ തുട
ങ്ങും. അയസ്കാന്തത്താൽ ഇരിമ്പിൽ ഒരു വിധേന നിൎവ്യാ
പിതമായ്ക്കിടക്കുന്ന ശക്തികൾ എഴുനീറ്റു തമ്മിൽ വേൎപിരി
ഞ്ഞ ശേഷം വ്യാപരിപ്പാൻ തുടങ്ങും. അയസ്കാന്തത്തിന്റെ
ഉത്തരധ്രുവത്തെ അടുപ്പിച്ചാൽ ഇരിമ്പിൽ ദക്ഷിണധ്രുവത്തി
ന്നു സംബന്ധിച്ച അയസ്കാന്തശക്തി അങ്ങോട്ടു ചെന്നു കൂടും.
ഇരിമ്പിലുള്ള ഉത്തരധ്രുവമായ അയസ്കാന്ത ശക്തിയോ മറ്റേ
അറ്റത്തു വ്യാപരിപ്പാൻ ആരംഭിക്കും. ഇവ്വണ്ണം ഇരിമ്പു അ
യസ്കാന്തമായി തിൎന്ന ശേഷം വീണ്ടും വേറേ ഇരിമ്പിനോടു
അടുപ്പിക്കുന്നതിനാൽ ഈ അയസ്കാന്തശക്തി കൊടുക്കാം.
ആകയാൽ അയസ്കാന്തത്തിന്റെ ഒരു ധ്രുവത്തെ അയിരിൽ
മുക്കിയാൽ അതു കൂട്ടമായി അതിനോടു പറ്റി തുങ്ങും. ഈ
ശക്തി വേറെ വസ്തുക്കളിലൂടേ പോലും വ്യാപരിക്കാം. ഒരു കട
ലാസ്സിന്മേലോ മേശമേലോ കിടക്കുന്ന അയിർ താഴേ പിടി
ച്ചു വെച്ച അയസ്കാന്തത്താൽ ആകൎഷിക്കപ്പെട്ടു ഇങ്ങോട്ടും
അങ്ങോട്ടും വലിപ്പാൻ കഴിയും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/269&oldid=190999" എന്ന താളിൽനിന്ന് ശേഖരിച്ചത്