താൾ:CiXIV132a.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 245 —

നിറത്താൽ ദീൎഘസമയത്തേക്കു ഒരു ഇളക്കം വന്ന ശേഷം ഈ
ചായത്തിന്നായി പിന്നേ കണ്ണു ഉദാസീനത കാട്ടേണം. അ
തിൻനിമിത്തം വെളുത്ത കടലാസ്സിൽനിന്നു പുറപ്പെടുന്ന രശ്മി
കളിൽനിന്നു ചുവന്ന നിറം നീങ്ങിയശേഷം ശേഷിക്കുന്ന നിറ
ങ്ങൾ പച്ചചായമായി കാണായ്വരും, പച്ചനിറം ചുവന്ന
നിറത്തിന്റെ സഹനിറം എന്നു പറഞ്ഞാൽ പ്രീസ്മയാൽ ഉ
ളവായ എല്ലാ നിറങ്ങളെ ഒരു തീക്കണ്ണാടികൊണ്ടു സംഗ്രഹി
ക്കുമളവിൽ ചുവന്ന രശ്മിയെമാത്രം ഒരു മറയെക്കൊണ്ടു തടുക്കു
മ്പോൾ വെളുത്ത ചിത്രമല്ല പച്ച ചിത്രം ഉളവാകേയുള്ളൂ. അ
ങ്ങിനേ തന്നേ നാരങ്ങവൎണ്ണം (orange) നീലനിറത്തോടും, ചു
വപ്പും നീലയും കലൎന്നനിറം മഞ്ഞച്ചായത്തോടും സഹനിറ
ങ്ങളായി നില്ക്കും. ഇവ്വണ്ണം നിലാവു ഒരു മുറിയിൽ വ്യാപിച്ചു
കൊണ്ടിരിക്കേ വിളക്കിന്റെ മഞ്ഞ വെളിച്ചം മിന്നുന്നതിനാൽ
നീലനിറമുള്ള നിഴലുകൾ ഉണ്ടാകും.

406. ആകാശത്തിന്നു ഇന്ദ്രനീലനിറം ഉള്ളതു എന്തുകൊണ്ടു?

ആകാശവായു തീരേ സ്വച്ഛതയുള്ള വസ്തു എന്നു വിചാ
രിക്കുരുത്. അതു വിശേഷാൽ സൂൎയ്യവെളിച്ചത്തിന്റെ നീലനി
റമുള്ള രശ്മികളെ പ്രതിബിംബിക്കുന്നതുകൊണ്ടു ആ ഭംഗിയു
ള്ള നീലനിറം ഉളവാകും. അതില്ലെങ്കിൽ ആകാശം കറുപ്പാ
യിട്ടു നാം പകലിലും നക്ഷത്രങ്ങളെ കാണുമായിരിക്കും. ഏ
റ്റവും ഉയരത്തിൽ ആകാശം കറുത്തിരിക്കുന്നുപോലും. വെള്ള
ത്തിന്റെ ആവി എല്ലാം നീങ്ങിപ്പൊയ ശേഷം പ്രത്യേകമാ
യി ആകാശം അത്യന്തം ശോഭിതമായി ഇന്ദ്രനീലനിറത്തിൽ
തെളിയുന്നു.

407. സൂൎയ്യോദയത്തിലും സൂൎയ്യാസ്തമാനത്തിലും ഉഷസ്സും ചെമ്മാനവും നാം
കാണുന്നതു എന്തുകൊണ്ടു?

സൂൎയ്യൻ ഉദിക്കയും അസ്തമിക്കയും ചെയ്യുന്ന സമയത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/265&oldid=190992" എന്ന താളിൽനിന്ന് ശേഖരിച്ചത്