താൾ:CiXIV132a.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 244 —

403. നാം ചില വസ്തുക്കളിൽ വെളുത്ത നിറത്തെയും മറ്റുള്ളവയിൽ ക
റുത്ത നിറത്തെയും കാണുന്നതു എന്തുകൊണ്ടു?

വെളുത്ത വസ്തുക്കൾ സൂൎയ്യന്റെ രശ്മികളെ അശേഷം ഭേ
ദിപ്പിക്കാതേ അവയെ മുഴുവൻ പ്രതിബിംബിക്കയും കറുത്ത
വസ്തുക്കളോ വെളിച്ചത്തെ മുഴുവൻ ഗ്രസിച്ചു ഒന്നും പ്രതിബിം
ബിക്കാതേയും ഇരിക്കുന്നതുകൊണ്ടത്രേ. വെളുത്ത വസ്തുക്കൾ
വെളിച്ചത്തെ മുഴുവൻ പ്രതിബിംബിക്കുന്നതുകൊണ്ടു ഇവയെ
നോക്കുന്നതിനാൽ കണ്ണിന്നു ചിലപ്പോൾ വേദന വരാം.

404. മെഴുത്തിരി ആകട്ടേ എണ്ണയുടെ വിളക്കാകട്ടേ കത്തുന്ന സമയ
ത്തിൽ ചില നിറങ്ങളെ (വിശേഷാൽ പച്ച നീല നിറങ്ങളെ) തമ്മിൽ വകതി
രിപ്പാൻ പ്രായാസം തോന്നുന്നതു എന്തുകൊണ്ടു?

നമ്മുടെ വിളക്കുകളുടെ വെളിച്ചത്തിന്നു സാക്ഷാൽ സാ
ധാരണമായി മഞ്ഞനിറം ഉണ്ടായിട്ടു പച്ച, നീലനിറങ്ങൾ
ഇതിൽ ഏകദേശം ഇല്ലായ്കയാൽ വിളക്കിന്റെ പ്രകാശത്തി
ലിരിക്കുന്ന ഒരു വസ്തുവിന്നു പച്ച, നീല നിറങ്ങളെ പ്രതി
ബിംബിപ്പാൻ പ്രയാസം. നീലനിറമുള്ള വസ്തു നീലനിറത്തെ
മാത്രം പ്രതിബിംബിക്കുന്നതുകൊണ്ടു അതു വിളക്കിന്റെ വെ
ളിച്ചത്തിൽനിന്നു കിട്ടായ്കയാൽ വിട്ടയപ്പാൻ പാടില്ലല്ലോ.
ഇതുഹേതുവായിട്ടു ഈ വക വസ്തുക്കൾ വിളക്കിന്റെ പ്രകാശ
ത്തിൽ ഒരു വക തവിട്ടുനിറത്തെ മാത്രം കാണിക്കും. മദ്യസത്ത്
കത്തിക്കുന്ന ഒരു വിളക്കിന്റെ തിരിക്കു ഉപ്പു തേച്ചാൽ ജ്വാല
അശേഷം മഞ്ഞ നിറത്തെ കാട്ടും. മഞ്ഞയോ വെളുത്ത നി
റമോ അല്ലാത്ത എല്ലാ വസ്തുക്കളും ഈ വിളക്കിന്റെ പ്രകാശ
ത്തിൽ മേല്പറഞ്ഞ തവിട്ടു, കറുപ്പു നിറങ്ങളെ കാണിക്കേയുള്ളൂ.

405. ശോണമായ ബന്ധനത്തെ ഒരു വെളുത്ത കടലാസ്സിൽ വെച്ചിട്ടു ചി
ല സമയത്തേക്കു ഉറ്റുനോക്കിയശെഷം ബന്ധനത്തെ നീക്കുമ്പോൾ കടലാസ്സു പ
ച്ചനിറം കാണിക്കുന്നതു എന്തുകൊണ്ടു?

നമ്മുടെ കണ്ണിന്റെ നേത്രാന്തരപടലത്തിന്നു ചുവന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/264&oldid=190991" എന്ന താളിൽനിന്ന് ശേഖരിച്ചത്