താൾ:CiXIV132a.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 243 —

പ്രധാനവാനവില്ലിന്റെ ചായത്തോടു വിപരീതമായി നി
ല്ക്കുന്ന ചുവപ്പും നീലവും കലൎന്ന ഈ നിറം കാണിക്കും.
എന്നാൽ ഈ രണ്ടാം വാനവില്ലിലേ ഉയൎന്ന തുള്ളികളിൽനി
ന്നു ഏറ്റവും ഉയൎന്ന രശ്മിയും താണ തുള്ളികളിൽനിന്നു ഏ
റ്റവും താണ രശ്മിയും കൈയിൽ എത്തുന്നതിനാൽ ഈ ര
ണ്ടാം ആകാശവില്ലിൽ നാം മിതേ ചുവപ്പും നീലവും കല
ൎന്ന നിറവും താഴേ ചുവപ്പും കാണേണം. ഇവ രണ്ടുവട്ടം പ്ര
തിബിംബിക്കപ്പെട്ട രശ്മികളാൽ ഉളവാകുന്നതുകൊണ്ടു നിറ
ങ്ങളെ ഇത്ര സ്പഷ്ടമായി കണ്ടു കൂടാ. നമ്മുടെ ചിത്രത്തിൽ
കാൎയ്യം നല്ലവണ്ണം കാണാം. E E പ്രധാനആകാശവില്ലിന്നു
സംബന്ധിച്ച രണ്ടു തുള്ളികൾ. ഇവ രശ്മികളെ ഒരിക്കൽ മാ
ത്രം പ്രതിബിംബിച്ചശേഷം തുള്ളിയുടെ താഴേ പുറപ്പെടുന്ന
തുകൊണ്ടു ചുവന്ന രശ്മിയായി കണ്ണിൽ എത്തും. G H എ
ന്ന രണ്ടു തുള്ളികളുടെ കാൎയ്യം വേറേ, n, s എന്ന രണ്ടു സ്ഥല
ങ്ങളിൽ പിൻഭാഗം രശ്മിയെ പ്രതിബിംബിച്ച ശേഷം തു
ള്ളിയുടെ ഏറ്റവും ഉയൎന്ന രശ്മികളാകുന്ന Ho-go കണ്ണിൽ
എത്തുന്നതുകൊണ്ടു ഈ ആകാശത്തിന്റെ മീതേയുള്ള ചാ
യം ചുവപ്പും നീലവും കലൎന്ന നിറം ആയിരിക്കേണം.

402. പ്രകൃതിയിലുള്ള മിക്കവാറും എല്ലാ വസ്തുക്കളിൽ നാം പ്രത്യേകമായി
ഒരു നിറത്തെ കാണുന്നതു എന്തുകൊണ്ടു?

സ്വയമായി പ്രകാശിക്കാത്ത വസ്തുക്കൾ സൂൎയ്യന്റെ പ്രകാ
ശത്തെ പ്രതിബിംബിക്കുന്നതിനാൽ മാത്രം കാണായ്വരുന്നു.
ഏകദേശം എല്ലാ വസ്തുക്കളും ഈ രശ്മികളെ കൈക്കൊണ്ടു
അവയെ ഭേദിപ്പിച്ചശേഷം ഒരൊറ്റ നിറത്തെ മാത്രം പ്രതി
ബിംബിക്കയും ശേഷിക്കുന്ന നിറങ്ങളെ അദൃശ്യമാക്കുകയും
ചെയ്യും. ഇവ്വണ്ണം ചുവന്ന വസ്തു ചുവന്ന രശ്മികളെ പ്രതി
ബിംബിക്കുന്നതത്രേ.

16*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/263&oldid=190990" എന്ന താളിൽനിന്ന് ശേഖരിച്ചത്