താൾ:CiXIV132a.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 238 —

സ്മ സൂൎയ്യന്റെ വെളിച്ചത്തിൽ അടങ്ങിയിരിക്കുന്ന പല നിറ
മുള്ള രശ്മികളെ തമ്മിൽ വേർതിരിക്കയും സ്പഷ്ടമായി കാണി
ക്കയും ചെയ്തുവല്ലോ. മീതേ ഒന്നാമതു ചുവപ്പും നീലവും ക
ലൎന്ന നിറം (violet) പിന്നേ നീല, പച്ച, മഞ്ഞ, നാരങ്ങവ
ൎണ്ണം, (orange) ചുവപ്പു എന്നീ നിറങ്ങൾ കാണും. സൂൎയ്യന്റെ
വെളിച്ചം ഏകമായാൽ പ്രീസ്മയിലൂടേ കടന്ന ശേഷം പ്രകാ
ശിക്കുന്ന ഒരു വട്ടം ഉളവാകുമായിരുന്നു; അതു പലനിറങ്ങളാൽ
ശോഭിക്കുന്ന നീളമുള്ള സ്ഥലമായി ചമയുന്നതിനാൽ സൂൎയ്യ
ന്റെ വെളിച്ചത്തിൽ ഈ ആറു നിറമുള്ള രശ്മികൾ എങ്ങി
നേ എങ്കിലും അടങ്ങിയിരിക്കേണം എന്നതു സ്പഷ്ടം. വെളി
ച്ചത്തിന്റെ രശ്മികൾ പലവിധത്തിൽ പൊട്ടുന്നതിനാലേ
ഈ നിറങ്ങൾ ഉണ്ടായ്വന്ന പ്രകാരം തെളിവു കൊടുപ്പാൻ പ്ര
യാസമില്ല. ഇനി ഉച്ചാഗ്രം മേലോട്ടു നോക്കുന്ന ഒരു പ്രീസ്മ
യിൽ ഈ ചിതറിപ്പോയ രശ്മികളെ തിരിക്കുന്നെങ്കിൽ രശ്മി
കൾ വീണ്ടും ഒന്നായി തീൎന്നിട്ടു ചിത്രം ധാവള്യമായി ചമയും.
ന്യൂതൻ (Newton) എന്ന കീൎത്തിപ്പെട്ട ജ്ഞാനി 1666-ാം കൊല്ല
ത്തിൽ സൂൎയ്യന്റെ വെളിച്ചത്തിൽ അടങ്ങിയിരിക്കുന്ന നിറ
ങ്ങൾ ഒന്നാമതു കണ്ടെത്തി കാൎയ്യം തെളിയിക്കയും ചെയ്തു.

397. ചീനക്കുഴലുകളിലൂടേ നോക്കുമ്പോൾ വെളിച്ചം അവയുടെ തീക്ക
ണ്ണാടികളിലൂടേ കുടക്കുന്നെങ്കിലും നാം ആ നിറങ്ങൾ കാണാത്തതു എന്തുകൊണ്ടു?

ഈ വക യന്ത്രങ്ങൾ്ക്കായി നാം പ്രയോഗിക്കുന്ന കണ്ണാടി
സാധാരണമായ മാതിരി അല്ല; ഈ ചായമില്ലാത്തതു കിട്ടേ
ണ്ടതിന്നു നാം രണ്ടു മാതിരി കണ്ണാടി തമ്മിൽ ചേൎക്കുന്നു, ഒ
ന്നു നമ്മുടെ സാധാരണമായ കണ്ണാടി തന്നേ (fint-glass).

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/258&oldid=190982" എന്ന താളിൽനിന്ന് ശേഖരിച്ചത്