താൾ:CiXIV132a.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 237 —

ന്ന വെളിച്ചത്താൽ ചുവന്ന രശ്മികളും ഉളവാകും. എങ്കിലും
വെളിച്ചത്തിന്റെ സ്പന്ദങ്ങൾ ശബ്ദത്തിന്റേവയെക്കാൾ എ
ത്രയോ വേഗം നടക്കുന്നു. ഒരു വിനാഴികയിൽ ഏറ്റവും താ
ണ ശബ്ദം 8 ഏറ്റവും ഉയൎന്ന ശബ്ദം 24,000 അനക്കങ്ങളും
ജനിപ്പിക്കുന്നെങ്കിലും ചുവന്ന നിറം കിട്ടേണ്ടതിന്നു ഒരു വി
നാഴികയിൽ വെളിച്ചം 450 ബിലിയോനും (ഒരു മഹാകോടി
യെ ലക്ഷംകൊണ്ടു ഗുണിച്ചാൽ ഒരു ബിലിയോൻ ഉണ്ടാകും),
മേല്പറഞ്ഞ ചുവപ്പു നീലനിറമായ രശ്മിയെ കാണേണ്ടതിന്നു
660 ബിലിയോനും പ്രാവശ്യം അനങ്ങേണം. ഈ പലവിധമാ
യ വേഗതയുടെ നിമിത്തം ഈ രശ്മികൾ കണ്ണാടിയിലൂടേ ക
ടക്കുന്ന സമയത്തിൽ പലവിധേന പൊട്ടുന്നതു ആവശ്യം; അ
ധികം വേഗത്തിൽ ഓടുന്ന ചുവപ്പനീലനിറങ്ങളുള്ള രശ്മികൾ
മെല്ലേ നടക്കുന്ന ചുവന്ന രശ്മികളെക്കാൾ അധികമായി ഭേദി
ച്ചു പോകേണം. ഇതു ഹേതുവായി എല്ലാ നിറങ്ങളും സൂൎയ്യ
ന്റെ വെളുത്ത വെളിച്ചത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടു
സൂൎയ്യന്റെ രശ്മിയെ ഗതിയിൽനിന്നു തെറ്റിക്കുന്നതിനാൽ അ
തു ഇതിൽ അടങ്ങിയിരിക്കുന്ന നിറങ്ങളായി ഭേദിച്ചുപോകും.

396. സൂൎയ്യന്റെ രശ്മികൾ വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന തംബ്ലേറി
ലൂടേ കടക്കുകയോ ഇരുട്ടുള്ള മുറിയിൽ ഒരു ചെറിയ ദ്വാരത്തിൽ കൂടി ചില ര
ശ്മികൾ പ്രവേശിച്ചിട്ടു നാം 376-ാം ചോദ്യത്തിൽ വിവരിച്ച പ്രീസ്മയിലൂടേ ചെ
ല്ലുകയോ ചെയ്യുന്നെങ്കിൽ നാം എത്രയും ഭംഗിയുള്ള നിറങ്ങളെ കാണുന്നതു എ
ന്തുകൊണ്ടു?

സൂൎയ്യന്റെ രശ്മികൾ വെള്ളത്തിന്നോ കണ്ണാടിക്കോ തട്ടു
ന്നെങ്കിൽ അവ പൊട്ടി പ്രീസ്മയുടെ ഉച്ചാഗ്രം താഴോട്ടു നോ
ക്കുമ്പോൾ രശ്മികൾ മേലോട്ടു തെറ്റിപ്പോകും. ഇവയിൽ അ
ടങ്ങിയിരിക്കുന്ന നിറങ്ങൾ വ്യത്യാസമായി പൊട്ടുന്നതു കൊ
ണ്ടു പുറപ്പെടുന്ന രശ്മികൾ ഒരു കെട്ടായി നില്ക്കാതേ അവയു
ടെ പൊട്ടൽ പോലേ ഒരു നിരയിൽ നില്ക്കുന്നതേയുള്ളൂ. പ്രീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/257&oldid=190980" എന്ന താളിൽനിന്ന് ശേഖരിച്ചത്