താൾ:CiXIV132a.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 236 —

ത്ത ഗ്രേഗൊറെ (Gregory) എന്ന ഇംഗ്ലിഷ്ക്കാരൻ 1663-ാം കൊ
ല്ലത്തിൽ ഒന്നാം പ്രാവശ്യം ചീനക്കുഴലിൽ ഇടുകയും ചെയ്തു.

394. മതിലിന്മേൽ ചിത്രങ്ങളെ പ്രതിബിംബിക്കുന്ന ലാന്തരിന്റെ കൌ
ശലം എന്തു?

ഈ ലാന്തർ (Laterna magica) 384-ാം ചോദ്യത്തിൽ നാം വിവ
രിച്ച കാൎമ്മറിയിൽ നില്ക്കുന്നു. ഉൾവളവുള്ള ഒരു ദൎപ്പത്തി
ന്റെ ഉഷ്ണകേന്ദ്രത്തിൽ നാം നിൎത്തിയ വിളക്കിന്റെ എല്ലാ ര
ശ്മികളെ ഒരു തീക്കണ്ണാടിയിലൂടേ നടത്തുന്നതിനാൽ തമ്മിൽ
ചേൎന്ന വസ്തുവിനെ തട്ടുന്ന സമയത്തു അതിന്നു എത്രയും പ്ര
കാശം കിട്ടിയശേഷം ഒരു ചെറിയ തീക്കണ്ണാടിയിലൂടേ കടന്നി
ട്ടു നേരേയുള്ള മതിലിൽ ഒരു വലിയ ചിത്രം ജനിപ്പിക്കും.

പന്ത്രണ്ടാം അദ്ധ്യായം.

വൎണ്ണം (ചായം) Colour.

"മഴപെയ്യുന്നതിനാൽ പേടിയുണ്ടാകരുതു
എന്നതിന്നു അടയാളമായിട്ടു മേഘത്തി
ങ്കൽ ശോഭയുള്ള മഴവില്ലിനെ ഉണ്ടാക്കി
വെച്ചു, ഇതു എനിക്കും ഭൂമിക്കും ഉള്ള നി
ൎണ്ണയത്തിന്നു മുദ്രയായിരിക്കും എന്നു ദൈ
വം കല്പിച്ചു."

395. പലവിധമായ നിറങ്ങൾ ഉളവാകുന്നതു എങ്ങിനേ?

ശബ്ദസ്പന്ദനത്തിന്റെ പലവിധമായ വേഗതയെ കൊണ്ടു
വെവ്വേറേ ധ്വനികൾ ഉളവാകുന്നപ്രകാരം വെളിച്ചത്തിന്റെ
ഓരോ വില്ലാട്ടങ്ങളാൽ പല നിറങ്ങൾ കാണും. ഏറ്റവും
വേഗത്തിൽ ഓടുന്ന വെളിച്ചത്തിന്റെ സ്പന്ദങ്ങളാൽ ചുവപ്പു
നീല നിറമുള്ള (violet) രശ്മികളും ഏറ്റവും മെല്ലേ ചലിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/256&oldid=190979" എന്ന താളിൽനിന്ന് ശേഖരിച്ചത്