താൾ:CiXIV132a.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 235 —

ത്തിയ ശേഷം ഈ കണ്ണാടി ചിത്രത്തെ വലുതാക്കുകയും ചെ
യ്യും. നമ്മുടെ ചിത്രത്തിൽ നാം കാണുന്ന ഹെൎശൽ (Herschel)
എന്ന ശാസ്ത്രിയുടെ ചീനക്കുഴലിനാൽ ഒരു വസ്തുവിനെ 7000
പ്രാവശ്യം വലുതാക്കുവാൻ കഴിയും. ഇതിനെക്കാൾ റോസ്സ്
(Rose) പ്രഭുവിന്റെ ചീനക്കുഴൽ വലിയതാകുന്നു പോലും. ലി
പ്പൎസ്സ് ഹേ (Lippershey) 1603-ാം കൊല്ലത്തിലും ഗലിലെയി
1610-ാം വൎഷത്തിലും ഈ ചീനക്കുഴൽ സങ്കല്പിച്ചശേഷം കെ
പ്ലർ നക്ഷത്രങ്ങളെ നോക്കേണ്ടതിന്നു 1611-ാം സംവത്സരത്തിൽ
ഒന്നാമതു അതിനെ പ്രയോഗിച്ചുപോൽ. ഉൾവളവുള്ള ആദൎശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/255&oldid=190976" എന്ന താളിൽനിന്ന് ശേഖരിച്ചത്