താൾ:CiXIV132a.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 233 —

ണും പ്രകാരം 2, 3 കണ്ണാടികൾ പ്രയോഗിക്കുന്നതിനാൽ വ
സ്തുവിന്റെ വലിപ്പം അത്യന്തം വൎദ്ധിക്കേണം. ഇവ്വണ്ണം ഒ
ന്നാം ചിത്രത്തിൽ A, B എന്ന വസ്തുവിന്റെ രശ്മികൾ C D
എന്ന കണ്ണാടിയിലൂടേ കടക്കുന്നതിനാൽ A′ B′ എന്ന ചിത്രം
ഉണ്ടാകും; ഈ ചിത്രത്തിൽ രശ്മികൾ F E എന്ന കണ്ണാടി
യിലൂടേ ചെല്ലുന്നതിനാൽ A′′ B′′ എന്ന ചിത്രത്തെ ജനിപ്പി
ക്കും. ഈ രണ്ടാം ചിത്രത്തിന്റെ രശ്മികൾ ഇനി H G എന്ന
കണ്ണാടിയിലൂടേ പോകുന്നതിനാൽ ഒടുക്കം A′′′ B′′′ എന്ന വ
ലിയ ചിത്രം ഉണ്ടായി വരും. ഈ സൂത്രത്തിൻപ്രകാരം നാം
രണ്ടാം ചിത്രത്തിൽ കാണുന്ന യന്ത്രം (യൻ്സൻ എന്ന ഹൊ
ല്ലന്തക്കാരൻ 17-ാം നൂറ്റാണ്ടിൽ സങ്കല്പിച്ചു) ഉണ്ടാക്കപ്പെട്ടി
രിക്കുന്നു. ഇവിടേ സൂചിപ്പിച്ചിരിക്കുന്ന മൂന്നു തീക്കണ്ണാടികൾ
a എന്ന കുഴലിൽ അടങ്ങിയിരിക്കുന്നു. വസ്തുവിനെ നാം i, h എ
ന്ന സ്ഥലത്തിൽ വെക്കും; ഇതിനെ നമ്മുടെ കണ്ണിന്റെ പ്രാ
പ്തിക്കു തക്കവണ്ണം അടുപ്പിക്കയോ ദൂരത്താക്കുകയോ ചെയ്യാം
(b, c, d). താഴേ പ്രവേശിക്കുന്ന എല്ലാ വെളിച്ചവും മേലോട്ടു
അയക്കേണ്ടതിന്നു തിരിപ്പാൻ തക്കതായ ഒരു സാധാരണ ആദ
ൎശം (g) കാണും. രാത്രിയിലും വസ്തുക്കളെ ശോധന ചെയ്വാനായി
ട്ടു (k) എന്ന തീക്കണ്ണാടി പ്രയോഗിക്കുന്നുണ്ടു. അതു വിളക്കി
ന്റെ രശ്മികളെ കൈക്കൊണ്ടു അവയെ വസ്തുവിന്മേൽ നട
ത്തും; ആവശ്യം പോലേ തിരിപ്പാനും കയറ്റുവാനും ഇറക്കു
വാനും കഴിയും.

393. കണ്ണുകളാൽ കാണ്മാൻ കഴിയാത്ത നക്ഷത്രങ്ങളെ ചീനക്കുഴൽകൊ
ണ്ടു അടുപ്പിച്ചു കാണ്മാൻ കഴിയുന്നതു എങ്ങിനേ?* (Telescope).

ഇതിന്നായിട്ടു രണ്ടു തീക്കണ്ണാടികൾ ആവശ്യം തന്നേ. വ
സ്തുവിന്റെ മുമ്പാകേ ഒരു വലിയ തീക്കണ്ണാടി വെച്ചിട്ടു എ

*സൂചകം. കേരളോപകാരി, 1876, 161-ാം ഭാഗം നോക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/253&oldid=190973" എന്ന താളിൽനിന്ന് ശേഖരിച്ചത്