താൾ:CiXIV132a.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 232 —

തോന്നും. എങ്കിലും ഈ കാൎയ്യത്തിൽ ഒരു അതിരുണ്ടു. വ
സ്തുക്കളെ അധികം അടുപ്പിച്ചാൽ കണ്മിഴിക്കു അതിൻപ്രകാ
രം ഇനി വീൎക്കുവാൻ കഴിയായ്കയാൽ സ്പഷ്ടമായ ചിത്രം ഉള
വാകയില്ല. നാം 382-ാം ചോദ്യത്തിൽ കേട്ടപ്രകാരം ഈ തീ
ക്കണ്ണാടിയുടെയും അതിൻ ഉഷ്ണകേന്ദ്രത്തിന്റെയും മദ്ധ്യേ ഒരു
വസ്തുവിനെ വെച്ചാൽ അതിന്റെ പിമ്പിൽ അതിന്റെ വ
ലുതായിപ്പോയ ചിത്രം കാണും. ഈ കണ്ണാടി നമ്മുടെ ക
ണ്ണിന്റെയും വസ്തുവിന്റെയും മുമ്പിൽ വെക്കുന്നതിനാൽ വ
സ്തുവിനെ കണ്ണിനു കാണ്മാൻ തക്കതായ ദൂരത്തിലാക്കുവാൻ
കഴിയും. എങ്കിലും ഒരു നല്ല ഭൂതക്കണ്ണാടി കിട്ടേണ്ടതിന്നു
നാം ഒരു കണ്ണാടി മാത്രമല്ല നമ്മുടെ രണ്ടു ചിത്രങ്ങളിൽ കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/252&oldid=190972" എന്ന താളിൽനിന്ന് ശേഖരിച്ചത്