താൾ:CiXIV132a.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 231 —

ടികൾ കണ്ണിന്റെ മുമ്പിൽ വെക്കേണം. ഈ വക കണ്ണാടി
യാൽ രശ്മികൾ അധികമായി പൊട്ടി അധികം അടുക്കുന്നതി
നാൽ നേത്രാന്തരപടലത്തിന്മേൽ തന്നേ ചേൎന്നു സ്പഷ്ടമായ
ചിത്രം ഉളവാകും.

391. ചില ആളുകൾ സമീപത്തിൽ ഉള്ളതെല്ലാം എത്രയും നല്ലവണ്ണം
കാണുന്നെങ്കിലും അല്പം ദൂരത്തിലുള്ളതു അവ്യക്തമായി കാണുന്നതു എന്തുകൊണ്ടു?

അതു ബാല്യക്കാരിൽ പോലും നാം ചിലപ്പോൾ കാണു
ന്ന ഒരു ക്ഷീണതയും കുറവുമത്രേ. കണ്ണിന്നു ദൂരത്തിലിരിക്കു
ന്ന വസ്തുക്കളുടെ മുമ്പാകേ നിമേഷിപ്പാൻ പ്രാപ്തിയില്ലാ
യ്കയാൽ ജലമയരസവും കാചപടലവും അധികം വളഞ്ഞി
രിക്കുന്നതുകൊണ്ടു രശ്മികളും അധികം പൊട്ടി നേത്രാന്തരപ
ടലത്തിന്മേൽ ചേൎന്നിട്ടു വീണ്ടും വേർപിരിഞ്ഞ ശേഷം മാ
ത്രം നേത്രാന്തരപടലത്തിന്നു തട്ടുന്നതുകൊണ്ടു വീണ്ടും ഓരോ
വിന്ദുവിന്നു പകരം ഒരു വട്ടം ഉളവാകുന്നതിനാൽ അവ്യക്ത
മായ ചിത്രം മാത്രം ഉത്ഭവിക്കേയുള്ളൂ. ഈ കുറവിനെ തീൎക്കേ
ണ്ടതിന്നു നാം 383-ാം ചോദ്യത്തിൽ വിവരിച്ച ഉൾവളവുള്ള
കണ്ണാടിച്ചില്ലിനെ പ്രയോഗിക്കേണം. ഇതിനാൽ രശ്മികൾ
തമ്മിൽ തമ്മിൽ വേർപിരിഞ്ഞു പോകുന്നതുകൊണ്ടു ജലമ
യരസത്തിലൂടേ കടക്കുന്ന സമയത്തിൽ വളരേ പൊട്ടുന്നെ
ങ്കിലും നേത്രാന്തരപടലത്തിന്മേൽ ചേൎന്നിട്ടു ഒരു ചിത്രം ഉള
വാകുന്നതത്രേ ആകുന്നു.

392. കണ്ണുകൊണ്ടു കാണ്മാൻ വഹിയാത്ത വസ്തുക്കളെ ഭൂതക്കുണ്ണാടികൊ
ണ്ടു കാണ്മാൻ കഴിയുന്നതു എന്തുകൊണ്ടു?

ഈ ഭൂതക്കണ്ണാടിയിൽ ഏറ്റവും താണമാതിരി നാം
375-ാം ചോദ്യത്തിൽ വിവരിച്ച തീക്കണ്ണാടിയത്രേ. ഒരു വസ്തു
നമ്മുടെ കണ്ണോടു അടുക്കുന്നേടത്തോളം ദൃഷ്ടികോൺ വലു
തായി തീരുന്നതിനാൽ വസ്തുവും വലുതായി തീൎന്നപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/251&oldid=190970" എന്ന താളിൽനിന്ന് ശേഖരിച്ചത്