താൾ:CiXIV132a.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 221 —

വിളക്കുമാടങ്ങളിൽ ഈ കണ്ണാടിച്ചില്ലിനെ എടുത്തു വിളക്കി
ന്റെ ഉഷ്ണ കേന്ദ്രത്തിൽ നിൎത്തുന്നതിനാൽ രശ്മികളെ ഒരു ദി
ക്കിലേക്കു നടത്തിപ്പോരുന്നു.

382. വളരേ ദൂരത്തിരിക്കുന്ന ഒരു വസ്തുവിനെ ഈ തീക്കണ്ണാടിയിലൂടേ
നോക്കുമ്പോൾ മേല്ക്കീഴായി നില്ക്കുന്ന ചെറിയ ചിത്രം തീക്കണ്ണാടിയുടെ അപ്പുറ
ത്തു ഉളവാകുന്നതു എന്തുകൊണ്ടു?

വളരേ ദൂരത്തിരിക്കുന്ന വസ്തുവിൽനിന്നു വരുന്ന വെളിച്ച
ത്തിന്റെ രശ്മികൾ തീക്കണ്ണാടിയിലൂടേ പോയി പൊട്ടുന്നതി
നാൽ തമ്മിൽ അടുത്തുവന്നിട്ടു തീക്കണ്ണാടിയുടെ പിമ്പിൽ വേ
ഗം ചേരുന്നതിനാൽ ഒരു ചിത്രം ഉളവാകും. ഒരു ചിത്രം എ
പ്പോഴും വെളിച്ചത്തിന്റെ രണ്ടു രശ്മികൾ തമ്മിൽ ചേരു
ന്നതിനാൽ ഉണ്ടായി വരും. എല്ലാ രശ്മികളെയും വരെപ്പാൻ
പാടില്ലല്ലോ: ഒരു വസ്തുവിന്റെ മുകളിൽ നിന്നും (K) അ
ടിയിൽനിന്നും (F) പുറെപ്പെടുന്ന ഈ രണ്ടു രശ്മികളെ വരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/241&oldid=190953" എന്ന താളിൽനിന്ന് ശേഖരിച്ചത്