താൾ:CiXIV132a.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 220 —

നാം മുമ്പേ ഉൾവളവുള്ള കണ്ണാടിയിൽ കണ്ടപ്രകാരം
ഇവിടേയും സമാന്തരരേഖകളായി ഈ കണ്ണാടിക്കു തട്ടുന്ന
രശ്മികൾ ഇതിലൂടേ ചെല്ലുമളിൽ തെറ്റി കണ്ണാടിയുടെ മ
റുഭാഗത്തിൽ ഒരൊറ്റ വിന്ദുവിൽ ചേൎന്നു വെളിച്ചത്തിന്റെ
രശ്മികളോടു കൂടേ ചൂടിൻ രശ്മികളും പൊട്ടി ആ വിന്ദുവിൽ
കൂടുന്നതിനാൽ വളരേ ഉഷ്ണം ഉളവാകും. ഈ വിന്ദുവിന്നും ഉ
ഷ്ണകേന്ദ്രം എന്നു പേർ വിളിച്ചു വരുന്നു. അങ്ങിനേ തന്നേ
രശ്മികൾ ഈ ഉഷ്ണകേന്ദ്രത്തിൽനിന്നു പുറപ്പെട്ടു മേല്പറഞ്ഞ
കണ്ണാടിച്ചില്ലിലൂടേ കടന്നു പൊട്ടിയ ശേഷം സമാന്തരരേ
ഖകളായി വേറേ ഭാഗത്തിൽനിന്നു പുറപ്പെട്ടു വരും. അതിൻ
നിമിത്തം വളവുള്ള ആദൎശങ്ങൾക്കു പകരമായി ആളുകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/240&oldid=190951" എന്ന താളിൽനിന്ന് ശേഖരിച്ചത്