താൾ:CiXIV132a.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 216 —

നെ അതു നില്ക്കുന്ന സ്ഥലത്തിൽ അല്ല കുറേ ഉയിൎന്നിരിക്കുന്ന
സ്ഥലത്തിൽ കാണുന്നതു കൊണ്ടു ഉള്ളവണ്ണം ഉദിക്കുന്നതിന്നു
മുമ്പേ കാണും. ഒരു രശ്മി ലംബരേഖയായി വേറെ വസ്തു
വിൽ വീഴുമ്പോൾ തെറ്റിപ്പോകാതേ ഇതിലൂടേ ചെല്ലും.
തടിച്ചവസ്തുവിലൂടേ അധികം നേരിയ വസ്തുവിൽ പ്രവേശി
ക്കുന്നെങ്കിൽ (വെള്ളത്തിൽനിന്നു ആകാശത്തിൽ) കിരണം
പുതിയ വസ്തുവിനെ തൊടുന്ന സ്ഥലത്തിൽ ഒരു ലംബരേഖ
യെ ഊഹിച്ചാൽ രശ്മി ആ ലംബരേഖയിൽനിന്നു അകന്നു
പോവാൻ തക്കവണ്ണം പുതിയ വസ്തുവിലൂടേ ചെല്ലും എന്ന
റിക. എന്നാൽ കിരണം അധികം നേരിയ വസ്തുവിൽനിന്നു
തടിച്ച വസ്തുവിൽ പ്രവേശിക്കുന്നെങ്കിലോ (സൂൎയ്യന്റെ കതി
രുകളെ പോലേ നേൎത്ത വായുവിൽനിന്നു തടിച്ച ആകാശ
ത്തിലേക്കു) കിരണം ആ ലംബരേഖയോടു അടുത്തുവരുവാൻ
തക്കവണ്ണം തടിച്ചവസ്തുവിലൂടേ ചെല്ലും. ഇതു ഹേതുവായിട്ടു
ചക്രവാളത്തിന്റെ താഴേ നില്ക്കുന്ന സൂൎയ്യകിരണങ്ങൾ ഭൂമി
യുടെ ഉയൎന്ന സ്ഥലത്തിൽ എത്താതേ നിലത്തോടു അടുത്തി
രിക്കുന്ന അധികം തടിച്ച ആകാശത്തിലൂടേ ചെല്ലുമളവിൽ
മേല്ക്കുമേൽ താഴോട്ടു തെറ്റി നമ്മുടെ കണ്ണിൽ പ്രവേശിക്കാമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/236&oldid=190945" എന്ന താളിൽനിന്ന് ശേഖരിച്ചത്