താൾ:CiXIV132a.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 215 —

375. ചുക്കാൻ തുഴ മുതലായവ ചരിച്ചു വെള്ളത്തിൽ ഇട്ടാൽ അതു പൊ
ട്ടിപ്പോയപ്രകാരം തോന്നുന്നതു എന്തുകൊണ്ടു?

വെള്ളത്തിൻ പുറത്തിരിക്കുന്ന തുഴയുടെ അംശം അതു
സാക്ഷാൽ ഇരിക്കുന്ന സ്ഥലത്തിൽ തന്നേ കാണുന്നെങ്കിലും
വെള്ളത്തിൽ മുങ്ങുന്ന അംശത്തിൽനിന്നു പുറപ്പെടുന്ന വെളി
ച്ചത്തിന്റെ എല്ലാ രശ്മികൾ ആകാശത്തിൽ പ്രവേശിച്ചു
ഉടനേ വഴിയിൽനിന്നു തെറ്റുന്നതു (ഒരു വിധേന പൊട്ടുന്ന
തു കൊണ്ടു നാം ഈ അംശങ്ങൾ ഒക്കയും കുറേ മീതേയുള്ള
സ്ഥലത്തിൽ കാണുന്നതിനാൽ തുഴ വെള്ളത്തിൽ മുങ്ങുന്ന
സ്ഥലത്തു അതു പൊട്ടിപ്പോയ പ്രകാരം തോന്നും.

376. ഉദയകാലത്തു നാം ആദിത്യനെ ചക്രവാളത്തിൻ മീതേ ഉദിക്കുന്ന
തിന്നു മുമ്പേ കാണുന്നതു എന്തുകൊണ്ടു?

സൂൎയ്യന്റെ രശ്മികൾ ആകാശത്തിലൂടേ ചെല്ലുന്ന സമ
യത്തിൽ മേല്പറഞ്ഞ തുഴ എന്ന പോലേ പൊട്ടിപ്പോകും.
അതെന്തുകൊണ്ടെന്നു ചോദിച്ചാൽ അവ വായു എത്രയോ
നേൎമ്മയായിരിക്കുന്ന ദിക്കിൽനിന്നു താഴേയുള്ള തടിച്ച ആകാ
ശത്തിൽ പ്രവേശിക്കുന്നതു കൊണ്ടത്രേ. ഇവ്വണ്ണം നാം ക
ണ്ണിൽ എത്തിയ രശ്മികളുടെ ഭിക്കിലേക്കു നോക്കിയാൽ സൂൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/235&oldid=190943" എന്ന താളിൽനിന്ന് ശേഖരിച്ചത്