താൾ:CiXIV132a.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 213 —

ത്തിന്റെയും (F) നടുവിൽ നില്ക്കുന്നതിനാൽ വസ്തുവിന്റെ ഓ
രോ വിന്ദുവിൽനിന്നു പുറപ്പെടുന്ന രശ്മികളുടെ പ്രതിബിംബ
ങ്ങൾ കണ്ണാടിയുടെ പിമ്പിൽ മാത്രം ചേരുന്നതുകൊണ്ടും ക
ണ്ണാടിയുടെ വളവിനെക്കൊണ്ടും അതിന്റെ പിമ്പിൽ വസ്തുവി
നെക്കാൾ വലിയ ചിത്രം ഉണ്ടാകും. 2. വസ്തു ഉഷ്ണകേന്ദ്ര
ത്തിൽ തന്നേ (F) നില്ക്കുന്നെങ്കിൽ രശ്മികളുടെ എല്ലാ പ്രതി
ബിംബങ്ങൾ സമാന്തരരേഖയായി മടങ്ങി വന്നിട്ടു ഒരിക്കലും
ചേരായ്കയാൽ യാതൊരു ചിത്രവും ഉളവാകുന്നില്ല. 3. വസ്തു
ഉഷ്ണകേന്ദ്രത്തിന്റെയും (F) കണ്ണാടികേന്ദ്രത്തിന്റെയും (C) മ
ദ്ധ്യത്തിൽ വെച്ചാൽ രശ്മികളുടെ പ്രതിബിംബങ്ങൾ കണ്ണാ
ടിയുടെ മുമ്പിൽ ചേരുന്നതുകൊണ്ടും കണ്ണാടിയുടെ വളവിൻ
നിമിത്തവും മേൽകീഴായ ചിത്രം വസ്തുവിനെക്കാൾ വലുതാ
യി കണ്ണാടിയുടെ മുമ്പിൽ നില്ക്കും. ഈ ചിത്രം ആകാശത്തിൽ
നീന്തുന്നെങ്കിലും കണ്ണാടികൊണ്ടോ എണ്ണ പിരട്ടിയ കടലാസ്സു
കൊണ്ടോ പിടിച്ചു കാണിപ്പാൻ കഴിയും. ഉൾവളവുള്ള വ
ലിയ കണ്ണാടി പ്രയോഗിച്ചാൽ ചിത്രം യാതൊരു സഹായം
കൂടാതേ സ്പഷ്ടമായി കാണാം. നാം 86-ാം ചിത്രത്തിൽ കാണു
ന്നപ്രകാരം ഉപായക്കാർ പൈശെക്കുവേണ്ടി ഈ യന്ത്രത്താൽ
ഭീരുക്കുൾക്കു പ്രേതങ്ങളെ കാണിക്കാമല്ലോ എന്നു വിചാരിച്ചു.
ഇതിന്നായി വസ്തുവിനെ തന്നേ മേൽകീഴായി നിൎത്തുവാൻ ആ
വശ്യം. വസ്തുവിനെ ഉഷ്ണകേന്ദ്രത്തിൽനിന്നു ദൂരത്താക്കുന്നേട
ത്തോളം ചിത്രം അടുത്തു ചുരുങ്ങിപ്പോകും. 4. വസ്തു കേന്ദ്ര
ത്തിൽ (C) തന്നേ നില്ക്കുമ്പോൾ ചിത്രം മേൽകീഴായി വസ്തു
വിന്റെ സ്ഥലത്തിൽ നില്ലേണ്ടി വരും.

373. മതിലുകളിന്മേൽ നാം തറെക്കുന്ന വിളക്കുകളിൽ പിമ്പിലും ലാന്ത
റിലുള്ള വിളക്കിൻ മൂന്നുഭാഗങ്ങളിലും ഉൾവളവുള്ള കണ്ണാടികളെ പ്രയോഗി
ക്കുന്നതു എന്തിന്നു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/233&oldid=190939" എന്ന താളിൽനിന്ന് ശേഖരിച്ചത്