താൾ:CiXIV132a.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 211 —

രശ്മികൾ ഒരു സ്ഥലത്തുനിന്നു പുറപ്പെടുന്നതിനാൽ മേല്ക്കു
മേൽ തമ്മിൽ വേർപിരിഞ്ഞു പോകുന്നെങ്കിലും സൂൎയ്യൻ പറ
ഞ്ഞുകൂടാത്ത ദൂരത്തിലിരിക്കുന്നതുകൊണ്ടു അതിന്റെ രശ്മികൾ
സമാന്തരരേഖയായി ഇവിടേ എത്തുന്നു എന്നു പറയുന്നതിനാ
ൽ അല്പം തെറ്റിപ്പോകുന്നു. നാം 85-ാം ചിത്രത്തിൽ കാണുന്ന
പ്രകാരം കണ്ണാടിയുടെ അച്ചിനോടും (E C) സമാന്തരരേഖ
യായി വീഴുന്ന എല്ലാ രശ്മികളുടെ പ്രതിബിംബങ്ങളും ഒരു
വിന്ദുവിൽ (F) ചേരും. ഈ വിന്ദുവിന്നു ഉഷ്ണകേന്ദ്രം (focus)
എന്നു പേർ പറയാം. അതു കണ്ടെത്തേണ്ടതിന്നു പ്രയാസ
മില്ല. കണ്ണാടിയെ തൊടുന്ന സ്ഥലത്തേക്കു ഒരു അ
ൎദ്ധവ്യാസം വരെച്ചു, ഇതിനാൽ ഉളവാകുന്ന കോണിനോടു
സമമായ മറ്റൊരു കോൺ വരെക്കുന്നെങ്കിൽ ഈ കോണി
ന്റെ വേറേ ഭൂജം അച്ചിനെ ഇടമുറിക്കുന്ന വിന്ദു ഉഷ്ണകേന്ദ്രം
തന്നേ. ഉൾവളവുള്ള കണ്ണാടി ഒരു ഉണ്ടയുടെ അംശം എന്നു
വരികിൽ ഉഷ്ണകേന്ദ്രം വൃത്തപരിധിയുടെയും ഉണ്ടയുടെ കേ
ന്ദ്രത്തിന്റെയും നടുവേ അച്ചിന്മേൽ കിടക്കും. അച്ചിന്റെ
ദിക്കിൽ വന്ന രശ്മി കണ്ണാടിയിന്മേൽ നിട്ടെന വീഴുന്നതുകൊ
ണ്ടു രശ്മിയും അതിന്റെ പ്രതിബിംബവും ഒന്നായി തീരേണം.
ഇത്ര രശ്മികൾ ഒരു വിന്ദുവിൽ കൂടുന്നതിനാൽ ഉഗ്രമായ ഘ
ൎമ്മം ഉളവായി വസ്തുക്കളെ കത്തിപ്പാൻ മതിയാകും. ഈ വക
കണ്ണാടികളെക്കൊണ്ടു അൎഖമേദൻ എന്ന ജ്ഞാനി രോമരുടെ
യുദ്ധക്കപ്പലുകളെ ദഹിപ്പിച്ചുകളഞ്ഞു പോൽ. (84-ാം ചിത്രം).

372. ഉൾവളവുള്ള കണ്ണാടികൊണ്ടു ഉളവാകുന്ന ചിത്രങ്ങൾ പലപ്പോഴും
പിമ്പിൽ അല്ല കണ്ണാടിയുടെ മുമ്പിൽ നില്ക്കുന്നതു എന്തുകൊണ്ടു?

85-ാം ചിത്രപ്രകാരം ശോധനചെയ്യുമ്പോൾ വസ്തു നില്ക്കു
ന്ന സ്ഥലത്തെ മാറ്റുന്നതിനാൽ വലിയ ഭേദം ഉണ്ടാകും എ
ന്നു കാണും. ഒരു വസ്തു 1. കണ്ണാടിയുടെയും (D) ഉഷ്ണകേന്ദ്ര

14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/231&oldid=190933" എന്ന താളിൽനിന്ന് ശേഖരിച്ചത്