താൾ:CiXIV132a.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 209 —

വസ്തു വലഭാഗത്തു കുഴലിന്റെ മുമ്പാകേ നിന്നാൽ പെട്ടി
യിലുള്ള കണ്ണാടി ഇതിന്റെ ചിത്രത്തെ മേലോട്ടു പ്രതിബിംബി
ച്ചു, നാം ചിത്രത്തെ k-i എന്ന സ്ഥലത്തിൽ കാണും. അതി
ന്മേൽ നേൎമ്മയായ കടലാസ്സു വെച്ചാൽ ചിത്രത്തെ വരെ
പ്പാൻ യാതൊരു പ്രയാസമില്ല.

370. ഒരു വസ്തുവിന്റെ പല ചിത്രങ്ങളെ കണ്ണാടിയിൽ കാണ്മാൻ കഴി
യുന്നതു എന്തുകൊണ്ടു?

രണ്ടു കണ്ണാടി സമാന്തരരേഖയായി നില്ക്കുന്നെങ്കിൽ അ
വ വസ്തുവിനെമാത്രമല്ല അവയുടെ ചിത്രങ്ങളെയും വീണ്ടും
വീണ്ടും പ്രതിബിംബിക്കുന്നതിനാൽ ചിത്രങ്ങൾ നയനഗോ
ചരമാകുവോളം പെരുകും. രണ്ടു കണ്ണാടികളെ ഒരു കോണി
ന്റെ ഭുജങ്ങളായി ചേൎത്താൽ ചിത്രങ്ങളുടെ സംഖ്യ കോണി
ന്റെ അകലം വൎദ്ധിക്കുന്തോറും കുറയും. കോണിന്റെ രീതി
എത്ര പ്രാവശ്യം വട്ടത്തിൽ അടങ്ങിയിരിക്കുന്നുവോ അത്ര പ്ര
തിബിംബങ്ങളും ഉണ്ടാകും. അവ 45° വീതിയുള്ള കോണായി
നില്ക്കുന്നെങ്കിൽ ചിത്രങ്ങളുടെ എണ്ണം 8;60° വീതി ഉണ്ടെങ്കിൽ
6 ചിത്രങ്ങൾ ഉളവാകും. കോണായി നില്ക്കുന്ന ഈ രണ്ടു ക
ണ്ണാടി ഒരു കുഴലിൽ ഇട്ടു പലനിറമുള്ള മുത്തുകളോ കണ്ണാടി
യുടെ കഷണങ്ങളോ രണ്ടു കണ്ണാടിയുടെ നടുവിൽ വെച്ചിട്ടു
കുഴലിന്റെ തിരിക്കുമ്പോൾ എത്രയും ഭംഗിയുള്ള കാഴ്ച ഉണ്ടാകും
(Kaleidoscope).

371. ഉൾവളവുള്ള (concave) കണ്ണാടി സൂൎയ്യന്നു നേരേ തിരിച്ചാൽ കത്തു
വാൻ തക്കതായ വസ്തുക്കളെ ദഹിപ്പിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു? (N0. 84)

ഉൾവളവുള്ള കണ്ണാടി ഒരു ഗോളത്തിന്റെ ഒരംശം അത്രേ
ആകകൊണ്ടു അതിന്മേൽ വീഴുന്ന എല്ലാ ചൂടിന്റെയും വെ
ളിച്ചത്തിന്റെ രശ്മികളുടെ പ്രതിബിംബങ്ങൾ ഒരു വിന്ദുവിൽ
ചേരേണം. അതെന്തുകൊണ്ടെന്നു ചോദിച്ചാൽ സൂൎയ്യന്റെ

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/229&oldid=190929" എന്ന താളിൽനിന്ന് ശേഖരിച്ചത്