താൾ:CiXIV132a.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 208 —

ലോ കിളിവാതിലിൻ കണ്ണാടിയിലോ നോക്കുന്നെങ്കിൽ സ്വ
രൂപം കാണും. വിശേഷാൽ വിളക്കു കയ്യിൽ പിടിച്ചു രാത്രി
യിൽ കിളിവാതിലിൻ കണ്ണാടിയുടെ മുമ്പിൽ നില്ക്കുമ്പോൾ
വിളക്കിന്റെ ചിത്രവും നില്ക്കുന്നവന്റെ സ്വരൂപവും നല്ല വ
ണ്ണം കാണും.

369. ഒരു ചിത്രപ്പെട്ടിയുടെ അടിയിൽ വെച്ച ചിത്രങ്ങൾ പിന്നേ നി
ട്ടെന കാണുന്നതു എന്തുകൊണ്ടു?

ഈ ചിത്രങ്ങൾ ഭൂതക്കണ്ണാടിമുഖാന്തരമായി നമ്മുടെ ക
ണ്ണിൽ എത്തുന്നതിന്നു മുമ്പേ 83-ാം ചിത്രത്തിൽ കാണുന്നപ്ര
കാരം പെട്ടിയുടെ അടിയോടു 45 ഇലികൾ (45°) വീതിയുള്ള
കോണിന്റെ ഭുജത്തോടു ഒത്തവണ്ണം നില്ക്കുന്ന കണ്ണാടി മീ
തേ കിടക്കുന്ന വസ്തുവിന്റെ (k-i) ചിത്രത്തെ വലഭാഗത്തേ
ക്കു പ്രതിബിംബിച്ചു കണ്ണിന്റെ മുമ്പാകേ നിൎത്തും. ഒരു വ
സ്തുവും കണ്ണാടിയും 45° വീതിയുള്ള കോണിന്റെ ഭുജങ്ങളായി
നില്ക്കുമ്പോൾ വസ്തുവിന്റെ ചിത്രം ലംബരേഖയായി കണ്ണാ
ടിയുടെ പിമ്പിൽ നില്ക്കും. ഇതിനാൽ ചിത്രത്തിന്റെ രൂപവും
സ്ഥിതിയും വസ്തുവിനോടു സമമായിട്ടു ചിത്രവും കണ്ണാടിയോടു
45° രീതിയുള്ള കോണായി നില്ക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/228&oldid=190927" എന്ന താളിൽനിന്ന് ശേഖരിച്ചത്