താൾ:CiXIV132a.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 206 —

രിക്കേണം. അതുകൂടാതേ, ഒരു വസ്തുവിൽനിന്നു പുറപ്പെട്ട രശ്മി
കളുടെ പ്രതിബിംബങ്ങളും വീണ്ടും തമ്മിൽ ചേരുന്നതിനാലേ
വസ്തുവിന്റെ ചിത്രം ഉളവാകാം. ഈ പ്രതിബിംബിക്കുന്ന
രശ്മികൾ കണ്ണാടിയുടെ പിമ്പിൽ തമ്മിൽ ചേരേണ്ടതിന്നു
മുമ്പിൽ പ്രകാശിക്കുന്ന വിന്ദു D കണ്ണാടിയിൽനിന്നു അക
ന്നു നില്ക്കും കണക്കേ പ്രതിബിംബങ്ങ
ളുടെ തുടൎച്ചകൾ A E+ B E യോജിക്കു
ന്ന വിന്ദു E സമദൂരത്തിൽ കിടക്കേ
ണം. എന്നാൽ പ്രതിബിംബിക്കുന്ന
രശ്മികൾ കൺനിൽ എത്തീട്ടു, കണ്ണിന്നു
എപ്പോഴും ഒരു ചലനത്തിന്റെ സം
ഗതിയെ രശ്മി വന്ന ദിക്കിൽ അന്വേ
ഷിപ്പാൻ ശീലം ഉണ്ടാകകൊണ്ടു, പ്രതിബിംബിക്കുന്ന രശ്മി
കൾ ആദൎശത്തിന്റെ പിമ്പിൽ കിടക്കുന്ന വിന്ദുവിൽനി
ന്നു E പുറപ്പെട്ടു വന്ന പ്രകാരം തോന്നും. E എന്ന വിന്ദു
പ്രകാശിക്കുന്ന വിന്ദുവിന്റെ (D) ചിത്രം തന്നേയാകുന്നു. ഇ
വ്വണ്ണം ഒരു വിന്ദുവിന്റെ ചിത്രം എപ്പോഴും വിന്ദു കണ്ണാടി
യിൽനിന്നു അകലേ നില്ക്കുന്നതു പോലേ കണ്ണാടിയുടെ പി
ന്നിൽ ഉളവാകും. എന്നാൽ വസ്തുവിന്റെ എല്ലാ വിന്ദുക്ക
ളെ കൂട്ടുന്നതിനാൽ വസ്തുവിന്റെ മേല്ഭാഗവും വിന്ദുവിന്റെ
എല്ലാ ചിത്രങ്ങളെ സംഗ്രഹിക്കുന്നതിനാൽ വസ്തുവിന്റെ
ചിത്രവും കിട്ടും. ചിത്രം വസ്തുവിനോടു സ്ഥിതിയിലും വലി
പ്പത്തിലും രൂപത്തിലും ഒക്കേണം എന്നു തെളിയുന്നു. എങ്കി
ലും ഈ ചിത്രം എന്റെ കാഴ്ചയിൽ മാത്രം ഉളവാകുന്ന ചി
ത്രം അത്രേ.

365. തടിച്ചകണ്ണാടിയെക്കാൾ നേൎമ്മയായതു നന്നു, അതു എന്തുകൊണ്ടു?

അധികം തടി ഉണ്ടെങ്കിൽ പിൻഭാഗംമാത്രമല്ല മുൻഭാഗം

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/226&oldid=190924" എന്ന താളിൽനിന്ന് ശേഖരിച്ചത്