താൾ:CiXIV132a.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 204 —

മാത്രം സംഭവിക്കുന്ന ഈ കാഴ്ച എത്രയും അപൂൎവ്വം! ച
ന്ദ്രന്റെ പ്രകാശം മങ്ങിമയങ്ങിയ ശേഷം ചുവന്ന നിറമുള്ള
ഒരു മൂടി ഒടുക്കം ഇതിന്റെ ചക്രത്തെ മറെക്കുന്നു. അപ്പോൾ
പ്രകൃതിയിൽ ഒരു മഹാ മൌനത ഉണ്ടായിട്ടു വൃക്ഷങ്ങളുടെ ഇ
ലകൾപോലും അനങ്ങുന്നില്ല. പ്രകാശിക്കുന്ന വസ്തു ആ
ച്ഛാദിക്കുന്ന വസ്തുവിനെക്കാൾ വലുതാകുന്നെങ്കിൽ രണ്ടു വി
ധമായ നിഴൽ ഉണ്ടാകും. മദ്ധ്യത്തിൽ ക്രമേണ കൂൎമ്മിക്കുന്ന
എത്രയും കറുത്ത ഛായയും ഇതിൻ രണ്ടു ഭാഗങ്ങളിൽ മേല്ക്കു
മേൽ വിശാലമായി തീരുന്ന അല്പം കറുപ്പുള്ള നിഴലും തന്നേ.

353. നമ്മുടെ സ്വരൂപം കണ്ണാടിയിൽ കാണുന്നതു എന്തുകൊണ്ടു?

ആദൎശത്തിലേക്കു തിരിഞ്ഞ നമ്മുടെ ശരീരത്തിന്റെ ഭാ
ഗത്തിൽനിന്നു പുറപ്പെടുന്ന സൂൎയ്യന്റെ രശ്മികൾ കണ്ണാടിയി
ലൂടേ കടന്നു ആദൎശത്തിന്റെ പിൻഭാഗത്തിൽ തേച്ച സ്വ
ച്ഛതയില്ലാത്ത രസത്തിന്റെയും നാകത്തിന്റെയും മട്ടം അവ
യെ വീണ്ടും മടക്കി അയക്കുന്നതിനാൽ നമ്മുടെ കണ്ണിൽ എ
ത്തി അവിടേ നമ്മുടെ സ്വരൂപത്തെ ജനിപ്പിക്കും. കണ്ണാടി
യുടെ പിൻഭാഗം രശ്മികളെ പ്രതിബിംബിക്കുന്നതുകൊണ്ടു
ചിത്രം പിമ്പിൽ നില്ക്കുന്നപ്രകാരം നമുക്കു തോന്നും.

364. നാം ആദൎശത്തിൽനിന്നു അകലേ നില്ക്കുന്നേടത്തോളം നമ്മുടെ
സ്വരൂപം പിമ്പിൽ കാണുന്നതു എന്തുകൊണ്ടു?

നാം ഈ ചിത്രത്തിൽ കാണുന്നപ്രകാരം മിന്നുന്ന വസ്തു
വിൽനിന്നു പുറപ്പെടുന്ന രശ്മികൾ ഒരു കണ്ണാടിയിൽ തട്ടു
മ്പോൾ, അവ വീണ കോണും പ്രതിബിംബിക്കുന്ന കോണും
അശേഷം സമമായിരിക്കും. അതിൻ നിമിത്തം C എന്ന സ്ഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/224&oldid=190921" എന്ന താളിൽനിന്ന് ശേഖരിച്ചത്