താൾ:CiXIV132a.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 203 —

ലുകളെ ജനിപ്പിക്കുന്നതിനാൽ സൂൎയ്യചന്ദ്രാദികളുടെ ഗ്രഹണ
ങ്ങൾ ഉളവാകും. ചന്ദ്രൻ സൂൎയ്യന്റെയും ഭൂമിയുടെയും നടുവിൽ
നില്ക്കുന്നതിനാൽ ചന്ദ്രൻ വെളിച്ചമില്ലാത്ത വസ്തുവാകകൊ
ണ്ടു തന്റെ കറുത്തരൂപം സൂൎയ്യചക്രത്തിൽ കാണപ്പെടുന്നു.
ഇതിനു സൂൎയ്യഗ്രഹണം എന്നു പേർ; ഇതു സംഭവിക്കുമ്പോൾ
കാറ്റു ഊതിയും ഇരുട്ടു വരികയും രാത്രിയിൽ മാത്രം കാണുന്ന
നക്ഷത്രങ്ങൾ ദൃശ്യമായും പക്ഷികൾ ഭയത്താൽ ഇങ്ങോട്ടും അ
ങ്ങോട്ടും പറന്നും നായ്ക്കൾ കുരെച്ചും എറുമ്പുകൾ പോലും
പണിയെ മതിയാക്കിയും രാത്രിയിൽ പുഷ്പിക്കുന്ന പൂക്കൾ വി
കസിച്ചും കൊണ്ടിരിക്കയാൽ മനുഷ്യന്നും നല്ല സസ്ഥതയി
ല്ല. എന്നാൽ ഭൂമി പ്രതിക്രിയ ചെയ്യുന്നു. ചന്ദ്രൻ സൂൎയ്യ
ന്റെ പ്രകാശത്തെ തടുക്കുന്നതുകൊണ്ടു തഞ്ചം കിട്ടുമ്പോൾ
ഭൂമി ചന്ദ്രന്റെയും സൂൎയ്യന്റെയും നടുവിൽ നിന്നു ചന്ദ്രനെ
കറുപ്പിക്കുന്നു. അതു ചന്ദ്രഗ്രഹണം തന്നേ. പൌൎണ്ണമിയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/223&oldid=190919" എന്ന താളിൽനിന്ന് ശേഖരിച്ചത്