താൾ:CiXIV132a.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 202 —

ല്ലാതേ ആയ്പോകും. ഈ പ്രകാശമില്ലാത്ത സ്ഥലത്തിന്നു
നാം നിഴൽ എന്നു പേർ വിളിക്കുന്നു. ഈ രണ്ടു വസ്തുക്കളുടെ
നടുവിലുള്ള ഇട വൎദ്ധിക്കയും രശ്മികൾ ലംബരേഖയായി വീ
ഴുകയും ചെയ്യുന്നേടത്തോളം ഛായ ചുരുങ്ങിപ്പോകും. നിഴ
ലിൻ സ്ഥിതിയും സ്ഥലവും പ്രകാശിക്കുന്ന വസ്തുവിനാലും
ആച്ഛാദിക്കുന്ന വസ്തുവിനാലും മാത്രം മാറും. അതുകൊണ്ടു
പകൽസമയത്തു മുഴുവൻ സൂൎയ്യന്റെ ചില രശ്മികളെ ആ
ച്ഛാദിക്കുന്ന ഒരു വസ്തുവിന്റെ നിഴൽ നിലത്തു സൂൎയ്യന്റെ
സ്ഥിതിയെയും സഞ്ചാരത്തെയും സൂചിപ്പിച്ചു കാണിക്കും.
ഇതു വിചാരിച്ചാൽ സൂൎയ്യഘടികാരത്തിന്റെ പ്രയോഗം ബോ
ധിക്കാമല്ലോ. നിഴലിന്റെ രൂപമോ ആച്ഛാദിക്കുന്ന വസ്തു
വിന്റെ രൂപവും സ്ഥിതിയുംകൊണ്ടു ഉളവാകും. അതിൻ നി
മിത്തം ഒരു ഉണ്ടയുടെ നിഴൽ എപ്പോഴും ഒരു വൃതത്തലം ആ
യിരിക്കും. വിശ്വത്തെ നിറെക്കുന്ന ഗോളങ്ങളും ഈ വക നിഴ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/222&oldid=190917" എന്ന താളിൽനിന്ന് ശേഖരിച്ചത്