താൾ:CiXIV132a.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 200 —

കൊണ്ടത്രേ. ഉച്ചയും വെളിച്ചവും ഒരു ഇളക്കത്താൽ സംഭ
വിക്കുന്നെങ്കിലും ആകാശം കൊണ്ടു പോകുന്ന ശബ്ദത്തെക്കാൾ
ആ സൂക്ഷ്മവായു കൊണ്ടു പോകുന്ന വെളിച്ചം അതി ശീഘ്ര
ത്തോടേ ഓടുന്നതുകൊണ്ടു ഈ ചലനം ഒന്നാമതു നമ്മുടെ ക
ണ്ണിൽ എത്തും.

359. കത്തിച്ച മെഴുത്തിരിയുടെ അടുക്കൽ പുസ്തകത്തെ നല്ലവണ്ണം വാ
യിപ്പാൻ കഴിയുന്നെങ്കിലും അല്പം ദൂരത്തിൽ പാടില്ലാത്തതു എന്തുകൊണ്ടു?

വെള്ളത്തിൽ ചാടിയ കല്ലിനാൽ ഉളവായ ഓളങ്ങൾ മേ
ല്ക്കുമേൽ അകന്നു പരന്നു പോകുന്നപ്രകാരം വെളിച്ചം ദൂര
ത്തിലാകുന്നേടത്തോളം അതു പ്രകാശിപ്പിക്കുന്ന സ്ഥലം വി
സ്താരമായി തീരുകയും ഓരോ സ്ഥലത്തിൽ കുറയുകയും ചെ
യ്യും; എങ്കിലും ഇതിൽ നല്ലൊരു ക്രമം കാണാം. ഇരട്ടി ദൂര
ത്തിൽ പ്രകാശത്തിന്റെ പാതി അനുഭവമാകും എന്നല്ല; ഇ
രട്ടിച്ച ദൂരത്തിൽ പ്രകാശം കാലംശവും 3 വട്ടം ദൂരത്തിൽ 9-ാം
അംശവും 4 പ്രാവശ്യം ദൂരത്തിൽ 16-ാം അംശവും മാത്രമേ അ
നുഭവമാകയുള്ളൂ. അതിൻവണ്ണം പ്രകാശം വെളിച്ചത്തിന്റെ
ദൂരത്തിൻ വൎഗ്ഗങ്ങൾക്കു ഒത്തവണ്ണം കുറഞ്ഞു പോകുന്നു എന്നു
പറയാം. അതു ബോധിപ്പാൻ പ്രയാസമില്ലല്ലോ; ഒരു ഉണ്ട
യുടെ കേന്ദ്രത്തിൽ ഒരു വിളക്കിനെ നിൎത്തിയാൽ അതു ഗോ
ളത്തിന്റെ ഉൾഭാഗത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നതല്ലാതേ
വിളക്കിൻ രശ്മികൾ ഉണ്ടയുടെ അൎദ്ധവ്യാസങ്ങളോടു സമമാ
യിരിക്കും. ഈ അൎദ്ധവ്യാസത്തെ ഇരട്ടിക്കുമ്പോൾ നാം ക്ഷേ
ത്രഗണിതത്തിൽനിന്നു (Geometry) അറിയും പ്രകാരം ഉണ്ടയു
ടെ ഉപരിഭാഗം ഇതിനാൽ 2 വട്ടം അല്ല 4 പ്രാവശ്യം വലുതാ
യി ചമയും; നാലു പ്രാവശ്യം അധികം വലിയ സ്ഥലത്തെ
വിളക്കു പ്രകാശിപ്പിക്കുന്നതുകൊണ്ടു ശോഭ ഓരോ സ്ഥലത്തി
ൽ 4 വട്ടം കുറയേണം. ഈ ഉണ്ടയിൽ എന്ന പോലേ വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/220&oldid=190915" എന്ന താളിൽനിന്ന് ശേഖരിച്ചത്