താൾ:CiXIV132a.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 199 —

ക്ഷം നാഴികയിൽ കൂടി ചെല്ലേണ്ടതിന്നു 16 നിമിഷവും 26 വി
നാഴികയും വേണം എന്നു തെളിയുന്നുവല്ലോ. അതിൻപ്ര
കാരം വെളിച്ചം ഒരു വിനാഴികയിൽ 186,000 നാഴിക സഞ്ച
രിക്കും താനും. ഈ എത്രയും ആശ്ചൎയ്യമായ കണക്കു രേമർ
(RÖmer) എന്ന ജ്യോതിശ്ശാസ്ത്രി ഒന്നാം പ്രാവശ്യം കൂട്ടിയ ശേ
ഷം നാഴികകളുടെ സൂക്ഷ്മമായ സംഖ്യ കിട്ടേണ്ടതിന്നു ശാ
സ്ത്രികൾ ഇനിയും അദ്ധ്വാനിക്കുന്നു. വെളിച്ചത്തിന്റെ വേ
ഗതയെ കുറിച്ചു വേറേ വഴിയായി അന്വേഷിച്ചാലും ഫലം
ഇതിനോടു ഒക്കുന്നതുകൊണ്ടു കാൎയ്യത്തിൽ ആശ്രയിപ്പാൻ ന
ല്ല സംഗതി ഉണ്ടു.

351. വസ്തുക്കൾ സൂക്ഷ്മവായുവിന്റെ (ether) ചലനം കൈക്കൊള്ളുന്നതു
എങ്ങിനേ?

ഈ സൂക്ഷ്മ വായുവിനെ ചലിപ്പിപ്പാൻ തക്കതായ വസ്തു
ക്കൾ (സൂൎയ്യനെ പോലേ) തന്നാലേ പ്രകാശിക്കുന്നവയാകു
ന്നു. ഈ ചലനം കൈക്കൊള്ളുന്നതല്ലാതേ അവ ശമിക്കുന്ന
തിൽ സമ്മതിക്കുന്ന വസ്തുക്കൾ സ്വച്ഛതയുള്ളവയാകുന്നു (ക
ണ്ണാടി ഒരു ദൃഷ്ടാന്തം). വജ്രം, കണ്ണാടി മുതലായ എത്രയും
ഉറപ്പുള്ള വസ്തുക്കളിലൂടേ പുറപ്പെടുന്നതല്ലാതേ ഈ വസ്തുക്ക
ളുടെ ഉള്ളിൽ ചലിക്കേണ്ടതിന്നു ഈ സൂക്ഷ്മ വായുവിന്റെ അ
ണുക്കൾ എത്രയോ ചെറുതായിരിക്കേണം. ഒരു വസ്തു വെളി
ച്ചത്തിന്റെ രശ്മികളെ ശരിയായി കൈക്കൊള്ളാതേ തടുക്കുക
യോ താമസിപ്പിക്കയോ ചെയ്യുന്നെങ്കിൽ ഇതിന്നു പ്രകാശമി
ല്ലാത്ത കറുത്ത വസ്തു എന്നു പറയും. രശ്മികളെ പ്രതിബിം
ബിക്കുന്ന വസ്തുക്കളൊ വെളുത്ത നിറത്തെയും വേറെ വൎണ്ണങ്ങ
ളെയും കാട്ടും.

358. വെടിവെക്കുമ്പോൾ ഒച്ച കേൾക്കുന്നതിന്നു മുൻപേ നാം ഒരു മിന്ന
ൽ കാണുന്നതു എന്തുകൊണ്ടു?

ശബ്ദത്തെക്കാൾ വെളിച്ചം അത്യന്തം വേഗം ഓടുന്നതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/219&oldid=190913" എന്ന താളിൽനിന്ന് ശേഖരിച്ചത്