താൾ:CiXIV132a.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 194 —

ന്ന ഗോളസ്തംഭത്തിലേക്കു നടത്തുന്നു.) ഈ ഗോളസ്തംഭം നേർ
രേഖയായി കിടന്നിട്ടു അതിന്റെ ചാമ്പു കോൽ വേറൊരു ഇരി
മ്പു കോൽകൊണ്ടു (n)ആ വലിയ ചക്രത്തെ തിരിക്കുന്നതിനാ
ൽ, ശേഷിക്കുന്ന ചക്രങ്ങളും ഇതിനോടുകൂടേ തിരിയും. q എന്ന
കുഴലൂടേ ശേഷിക്കുന്ന ആവി പുകയോടുകൂടേ കയറി നീങ്ങി
പ്പോകുന്നതിനാൽ ഈ ചിമ്നിയിൽ ശക്തിയുള്ള കാറ്റൂട ഉണ്ടാ
കും. ആവി ഗോളസ്തംഭത്തിൽ ചാമ്പുകോലിന്റെ രണ്ടു ഭാഗ
ത്തും ചെല്ലുന്ന മാതിരി നാം മുമ്പേത്ത ചോദ്യത്തിൽ (3-ാം
അംശത്തിൽ) വിവരിച്ചുവല്ലോ! ഈ യന്ത്രത്തിൽ അത്യന്തം
അയവു കാണിക്കുന്ന ആവികൊണ്ടു പ്രവൃത്തിക്കായ്കയാൽ ജ
ലപാത്രത്തിൽ ആവിയെ തികെക്കുവാനും ഇതിന്നായിട്ടു ജലയ
ന്ത്രങ്ങളെ നടത്തുവാനും ആവശ്യമില്ല്ലായ്മകൊണ്ടു മേല്പറഞ്ഞ
തുലാം ചേൎക്കുവാനും യാതൊരു സംഗതി ഇല്ല. അങ്ങിനേ ത
ന്നേ യന്ത്രത്തിൻ രണ്ടുഭാഗത്തും ഗോളസ്തംഭങ്ങളിൽ ചാമ്പു
കോൽ വ്യാപരിക്കുന്നതുകൊണ്ടു തിരിക്കുന്ന ഒരു കോൽ ലംബ
രേഖയായി നില്ക്കുന്ന സമയത്തു വേറേ കോൽ നേർരേഖ
യായി നില്ക്കുന്നതുകൊണ്ടു ആ ബലമില്ലാത്ത സ്ഥലങ്ങളിൽ
(dead points) എപ്പോഴും ഈ രണ്ടു ഇരിമ്പു കോൽ തമ്മിൽ സ
ഹായിക്കും. അതിൻനിമിത്തം ഓടിക്കുന്ന ചക്രത്തിന്റെ സ
ഹായം വേണ്ടാ.

രണ്ടു മാതിരി ആവിവണ്ടികളുണ്ടു: ബലം കുറഞ്ഞ യന്ത്ര
ങ്ങൾ (കപ്പലിൽ ഉള്ളതു), ബലമേറിയ ആവിയന്ത്രങ്ങൾ
(തീവണ്ടിയുടേതു) എന്നിവ തന്നേ. ആകാശത്തിന്റെ അമ
ൎത്തലിനെക്കാൾ 1¼ – 1½ വട്ടം ശക്തി ജനിപ്പിക്കുന്ന യന്ത്രങ്ങൾ
ബലം കുറഞ്ഞവയാകുന്നു. ഇവയിൽ ആവിയെ വീണ്ടും വെ
ള്ളമാക്കുവാൻ ആവശ്യം (351). ബലമേറിയ ആവിയന്ത്രങ്ങളി
ലോ അതു ആവശ്യമില്ലായ്കയാൽ അല്പം അംഗങ്ങൾ മതിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/214&oldid=190902" എന്ന താളിൽനിന്ന് ശേഖരിച്ചത്