താൾ:CiXIV132a.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 192 —

തെ (പൊടിയന്ത്രത്തിൻ ചക്രം കണക്കേ) തിരിക്കുന്നതിനാൽ
കപ്പലിനെ ഓടിച്ചു. ന്യൂയോൎക്കിൽ പാൎത്തിരുന്ന റോബൎത്ത്
ഫുല്തൊൻ (Robert Fulton) 1807-ാം കൊല്ലത്തിൽ ഈ മാതിരി
തീക്കപ്പലുകളെ നിൎമ്മിച്ചു, എങ്കിലും ഈ മാതിരി ഇനി കാണു
ന്നില്ല. 1839-ാമതിൽ എരിക്സൊൻ സ്മിത്ത് (Ericson and Smith)
എന്നീ അമേരിക്കക്കാർ പിരിയാണികൊണ്ടു ഓടുന്ന തീക്കപ്പ
ലിനെ യന്ത്രിച്ചു. (121-ാം ചോദ്യം നോക്കുക) നാം വിവരിച്ച ഒ
ന്നാം ആവിയന്ത്രം സ്ഥിരമായി നില്ക്കുന്നുവല്ലോ; നമ്മുടെ ര
ണ്ടാം ചിത്രത്തിലോ ഓരോ സ്ഥലത്തേക്കു കുതിരയാൽ കൊ
ണ്ടുപോവാൻ തക്കതായ യന്ത്രം കാണുന്നു. നിലത്തു നില്ക്കുന്ന
നാലു ചക്രങ്ങളെ കുതിര തിരിക്കേണം: മീതേ കാണുന്ന വലി
യ ചക്രത്തെ ആവി തിരിച്ചു, അതിരല്ലാത്ത തോൽവാർകൊ
ണ്ടു വേറേ ചക്രങ്ങളോടു ചേൎക്കുന്നതിനാൽ ഓരോ പണിയെ
ചെയ്യാൻ കഴിയും.

352. തീവണ്ടിയുടെ ആവിയന്ത്രത്തിൽ നാം ആ വലിയ തുലാം, ഓടിക്കു
ന്ന ചക്രം എന്നീ അംശങ്ങളെ കാണാത്തതു എന്തുകൊണ്ടു?

നമ്മുടെ ചിത്രത്തിൽ കാണുന്ന പുകവണ്ടിയുടെ ആവി
യന്ത്രത്തിന്റെ മുഖ്യമായ അംശങ്ങളും അവയുടെ ചേൎച്ചയും
പ്രവൃത്തിയും സ്പഷ്ടമായി കാണാം. അല്പമായ സ്ഥലത്തിൽ
വളരേ ആവിയെ ജനിപ്പിക്കേണ്ടതിന്നു A എന്ന സ്ഥലത്തിൽ
ചൂടാക്കിയ വായു നാം വണ്ടിയുടെ നടുവിൽ കാണുന്ന അന
വധി ചെമ്പു കൊണ്ടുള്ള കുഴലുകളിലൂടേ ചെല്ലുമളവിൽ ഇവ
യെ ചൂഴുന്ന വെള്ളത്തെ ചൂടാക്കും. ഇതിനാലുളവാകുന്ന ആ
വി BB എന്ന സ്ഥലത്തിൽ കൂടിയേ CC എന്ന ആവിതൊപ്പിയിൽ
കയറി d എന്ന കുഴലിലൂടേ F എന്ന ഗോളസ്തംഭത്തിലേ
ക്കു ചെല്ലും. (അങ്ങിനേ തന്നേ ഒരു കുഴൽ ആവി തൊപ്പി
യിൽനിന്നു ആവിയെ യന്ത്രത്തിന്റെ വേറേ ഭാഗത്തിരിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/212&oldid=190899" എന്ന താളിൽനിന്ന് ശേഖരിച്ചത്