താൾ:CiXIV132a.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 191 —

മാറ്റങ്ങളെയും ക്രമക്കേടുകളെയും പോലും യന്ത്രം താൻതന്നേ
ശരിയാക്കുവാനും സമമായ വേഗതയെ ജനിപ്പിപ്പാനും തക്ക
വണ്ണം വോത്ത് ജ്ഞാനി ഒരു അംഗത്തെ യന്ത്രിക്കയും ചെയ്തു.

7. ഇവ്വണ്ണം ഈ ആവിയന്ത്രം എത്രയും ആശ്ചൎയ്യകരമാ
യ പ്രവൃത്തിയായ്ത്തീൎന്നു. നമ്മുടെ ശരീരത്തിൽ കാണുന്നപ്രകാ
രം ഒരു അവയവം മറ്റൊരു അവയവത്തെ ശുശ്രൂഷ ചെയ്യുന്ന
തിനാൽ സൎവ്വാംഗത്തിൽ നല്ല ക്രമം കാണുന്നകണക്കേ ഈ ആ
വിയന്ത്രം ഗോളസ്തംഭത്തിന്റെ രണ്ടു ഭാഗങ്ങളിൽ ആവി പ്ര
വേശിപ്പിക്കയും മൂന്നു ജലയന്ത്രങ്ങളെ നടത്തുകയും ഓരോ ക്രമ
ക്കേടിന്നു യഥാസ്ഥാനം വരുത്തുകയും ചെയ്യുന്നതുകൊണ്ടു മ
നുഷ്യന്നു തീ ഇടുന്നതും ആവിയന്ത്രത്തിന്നു പ്രവൃത്തി കൊടുക്കു
ന്നതും മാത്രമേ ശേഷിക്കുന്നുള്ളു. നാം ഇതുവരേ വിവരിച്ച
ആവിയന്ത്രത്തിന്നു എത്രയോ പ്രയോഗങ്ങൾ ഉണ്ടു. ഒ
ന്നാം ചിത്രത്തിൽ കാണുന്ന ആവിയന്ത്രം തീക്കപ്പലുകളുടെ
അകത്തുള്ളതു തന്നേ. മുമ്പേ ഈ യന്ത്രം ഒരു വലിയ ചക്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/211&oldid=190898" എന്ന താളിൽനിന്ന് ശേഖരിച്ചത്