താൾ:CiXIV132a.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 183 —

Potter) 1713-ാമതിൽ യന്ത്രം തന്നേ ആ തുലാം കയറ്റുകയും
ഇറക്കുകയും ചെയ്യുന്നതിനാൽ ആവിയന്ത്രത്തിന്റെ കവാട
ങ്ങളെ തുറക്കുവാനും അടെപ്പാനും തക്കതായ കൌശലപ്പണി
യെ സങ്കല്പിച്ചു പോൽ. എന്നിട്ടും ന്യൂകോമന്റെ ആവിയ
ന്ത്രത്തിന്നു ഒരു വലിയ കുറവുണ്ടായിരുന്നു. ആവിയന്ത്രത്തി
ന്റെ ചാമ്പുകോലിനെ താഴ്ത്തുകയും ഇതിനോടു ചേൎക്കപ്പെട്ട
ജലയന്ത്രത്തിന്റെ ചാമ്പുകോലിനെ പൊന്തിക്കയും ചെയ്യു
ന്ന ബലം ആവിയല്ല ആകാശത്തിന്റെ അമൎത്തലത്രേ എ
ന്നു പറയാം അതു കൂടാതേ ആവിയന്ത്രത്തിന്റെ ഗോളസ്തംഭ
ത്തിൽ പച്ചവെള്ളം നടത്തുന്നതിനാൽ അതു തണുത്തതു
കൊണ്ടു എത്രയോ ആവിയും വിറകും നഷ്ടമായ്പോയി.

2. ആവി അടപ്പിന്റെ ഒരു ഭാഗത്തിൽ മാത്രം വ്യാപരി
ക്കുന്ന ഈ ന്യൂകോമന്റെ യന്ത്രങ്ങളുടെ കുറവുകൾ ഒക്കയും
ജേ‌മ്സ് വോത്ത് (James Watt) എന്ന ശ്രേഷ്ഠയന്ത്രക്കാരൻ ക
ണ്ടു 50 വൎഷം ഇടവിടാതേ ധ്യാനിച്ചു അദ്ധ്വാനിച്ച ശേഷം ഇ
പ്പോൾ നാം ലോകത്തിൽ എങ്ങും കാണുന്ന ആവിയന്ത്രത്തെ
യന്ത്രിച്ചു താനും. ഒന്നാമതു ഈ ബുദ്ധിമാൻ ആവിയുടെ ദുൎച്ചെ
ലവിനെ ഇല്ലാതെയാക്കി. ഇതിനായിട്ടു ഗോളസ്തംഭത്തിൽ അ
ല്ല പ്രത്യേകമായ പാത്രത്തിൽ ആവിയെ തണുപ്പിച്ചാൽ ഗോള
സ്തംഭം ഇത്ര കുളുൎത്തുപൊകയില്ല എന്നു വിചാരിച്ചു ആവി
അടപ്പിനെ പൊന്തിച്ച ശേഷം അതിനെ ഗോളസ്തംഭത്തോ
ടു ഒരു കവാടത്താൽ ചേൎക്കപ്പെട്ട ഒരു പാത്രത്തിൽ നടത്തി
പച്ചവെള്ളത്തിൽ തണുപ്പിച്ചു വെള്ളമാക്കി കളഞ്ഞു. ആ
വി വെള്ളമാക്കുന്ന ഈ പാത്രത്തിന്നു ശീതളപാത്രം (೭=7),
(Condenser) എന്ന പേർ വിളിക്കാമല്ലോ; ആവി ഗോളസ്തംഭ
ത്തിൽനിന്നു (೪=4; ೫=5), ഒരു കുഴലൂടേ (೬=6) ഇതിലേക്കു
പ്രവേശിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/203&oldid=190881" എന്ന താളിൽനിന്ന് ശേഖരിച്ചത്