താൾ:CiXIV132a.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 182 —

അംഗുലവൎഗ്ഗങ്ങൾ എന്നും ആവിയുടെ അയവു 15 റാത്തലോടു
സമം എന്നും വരികിൽ ഈ ചാമ്പുകോലിനോടുള്ള അടെപ്പു
150,000 റാത്തലോടു സമമായ ബലത്തോടേ മേലോട്ടു കയറേ
ണം എന്നും അല്ലേ.

1. പപീൻ എന്ന ഫ്രാഞ്ചിക്കാരൻ 1690 ഇൽ ഒന്നാം പ്രാ
വശ്യം ഒരു കുഴലിൽ നില്ക്കുന്ന അടപ്പോടുള്ള ചാമ്പു കോലി
നെ ആവികൊണ്ടു പൊന്തിച്ച ശേഷം ന്യൂകോമൻ (New
comen) കൌലെ (Cowley) എന്നീ രണ്ടു ഇംഗ്ലിഷ്ക്കാർ ആവി
യന്ത്രത്താൽ പണി ചെയ്വാൻ തുടങ്ങി; എങ്കിലും ഈ രണ്ടു ആ
ളുകൾ പുകയാവിയെ കുഴലിൽ ജനിപ്പിക്കാതേ അതു പ്രത്യേക
മായ ഒരു കിടാരത്തിൽ ചെയ്തു. ഈ കടാഹത്തിൽനിന്നു പു
കയാവി ഒരു കുഴലിലൂടേ അടുപ്പിനോടുള്ള ചാമ്പു കോൽ വായു
പ്രവേശിക്കാത്തവണ്ണം നടക്കുന്ന ഗോളസ്തംഭത്തിലേക്കു കട
ക്കുന്നു. ആവി അടപ്പിനെ പൊന്തിച്ച ശേഷം കടാഹത്തി
ലേക്കുള്ള കവാടത്തെ അടെച്ചു വേറൊരു കവാടത്തെ തുറക്കു
ന്നതിനാൽ പച്ചവെള്ളം ഗോളസ്തംഭത്തിൽ ഒഴുകുന്നതുകൊ
ണ്ടു ആവി ഉറഞ്ഞു വെള്ളമായി തീൎന്നിട്ടു ആകാശം വീണ്ടും
ചാമ്പു കോലിനെ താഴ്ത്തിയ ശേഷം അവർ വേറേ കവാടങ്ങ
ളെ അടെച്ചു വീണ്ടും ആവിയെ അകത്തു നടത്തുകയും ചേ
യ്തു. ഈ ചാമ്പു കോൽ ഒരു തുലാത്തിന്റെ ഒരു ഭുജത്തോടു
കെട്ടീട്ടു തുലാത്തിന്റെ മറ്റേ ഭുജത്തോടു പക്ഷേ ഒരു ജലയ
ന്ത്രത്തിന്റെ ചാമ്പു കോൽ കെട്ടുന്നതിനാൽ ആ ജലയന്ത്ര
ത്തെ ആവികൊണ്ടു നടത്തുവാൽ കഴിയും. ആവിയുടെ യ
ന്ത്രത്തിൽ ചാമ്പുകോൽ ഇറങ്ങുന്നെങ്കിൽ ജലയന്ത്രത്തിൽ
ചാമ്പു കോൽ കയറുകയും ഒന്നാം യന്ത്രത്തിന്റെ യഷ്ടി കയ
റുന്നെങ്കിൽ രണ്ടാം യന്ത്രത്തിന്റെ അച്ചുകോൽ ഇറങ്ങുകയും
ചെയ്യും. എത്രയും വിവേകിയായ ഒരു ചെക്കൻ (പോത്തർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/202&oldid=190879" എന്ന താളിൽനിന്ന് ശേഖരിച്ചത്