താൾ:CiXIV132a.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 181 —

349. വെള്ളം നിറഞ്ഞു പാത്രത്തെ തീയിൽ വെച്ചിട്ടു ഒരു മൂടി അതി
ന്മേൽ ഇട്ടാൽ പതെക്കുന്ന വെള്ളം മൂടിയെ പൊന്തിച്ചു നീക്കിക്കളയുന്നതു എ
ന്തുകൊണ്ടു?

പതെക്കുന്നതിനാൽ ഉളവാകുന്ന ആവി എല്ലാ ഭാഗത്തും
അമൎത്തുന്നതുകൊണ്ടു അതു മൂടിക്കു തട്ടി അതിനെ നീക്കിക്കള
യും. മൂടിയെ മുറുകേ കെട്ടിയാലേ പാത്രം മുഴുവൻ പൊട്ടു
കയുള്ളൂ.

350. കുറേ നീളമുള്ള ഒരു കപ്പിയിൽ വെള്ളം പകൎന്നിട്ടു വായു പ്രവേ
ശിക്കാത്തവണ്ണം ഒരു ചാമ്പുകോൽ ഇട്ട ശേഷം വെള്ളം ചുടാകുമ്പോൾ ചാമ്പു
കോൽ കയറുകയും കുപ്പിയെ വെള്ളത്തിൽ മുക്കിയാലോ അതു ഇറങ്ങുകയും ചെ
യ്യുന്നതു എന്തുകൊണ്ടു?

വെള്ളം ചൂടാക്കുമ്പോൾ ഇതിൽ ഉളവാകുന്ന ആവികൾ
വിരിയുവാൻ ശ്രമിക്കുന്നതിനാൽ ചാമ്പുകോലിനെ മേലോട്ടു
ഉന്തും. കുപ്പിയെ വെള്ളത്തിൽ മുക്കുന്നതിനാലോ വെള്ളം കു
ളിൎത്തു ആവി തടിച്ചിട്ടു വീണ്ടും വെള്ളമായി തീരുന്നതുകൊ
ണ്ടു വെള്ളത്തിന്റെ മീതേ നേൎത്ത വായു ഉളവാകുന്നതിൻ
നിമിത്തം പുറമേയുള്ള വായു ചാമ്പു കോലിനെ അമുക്കി താ
ഴ്ത്തും.

351. ആവികൊണ്ടു വലിയ യന്ത്രങ്ങളെ നടത്തുവാൻ കഴിയുന്നതു എ
ന്തുകൊണ്ടു?

നാം 345-ാം ചോദ്യത്തിൽ വിവരിച്ച പപീന്റെ കിടാരവും
(Papin's Digessar) മുമ്പേത്ത ചോദ്യത്തിൽ വിവരിച്ച നീളമുള്ള
കുപ്പിയും എല്ലാ ആവിയന്ത്രങ്ങൾക്കും ആധാരമായി നില്ക്കുന്നു
താനും. ഈ വക യന്ത്രങ്ങളുടെ ശക്തി ആവിയുടെ അയവിനാൽ
ജനിച്ചു ആവിയെ അമൎത്തുന്ന അടപ്പിന്റെ മേല്ഭാഗത്തിൽ വ
ലിപ്പ പ്രകാരം വൎദ്ധിക്കും. ദൃഷ്ടാന്തം: ഒരു അംഗുലത്തിന്റെ വ
ൎഗ്ഗത്തിന്മേലുള്ള ആകാശത്തിന്റെ അമൎത്തൽ 15 റാത്തൽ എ
ന്നല്ലേ. അടപ്പിന്റെ മേല്ഭാഗത്തിന്റെ വിസ്താരം 10,000

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/201&oldid=190877" എന്ന താളിൽനിന്ന് ശേഖരിച്ചത്