താൾ:CiXIV132a.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 180 —

346. ചൂടുള്ള വെള്ളം വായുയന്ത്രത്തിന്റെ ഗ്രഹകപാത്രത്തിന്റെ കീഴി
ൽ വെച്ച ശേഷം വായുവിനെ നേൎമ്മയാക്കുമ്പോൾ പതെക്കുന്നതു എന്തുകൊണ്ടു?

വായുവിനെ നേൎമ്മയാക്കുന്നതിനാൽ അതിന്റെ അമ
ൎത്തൽ കുറഞ്ഞു പോയിട്ടു ഈ അമൎത്തലിനെ ജയിപ്പാൻ മതി
യായ ആവിയെ അല്പമായ ചൂടിനാൽ ജനിപ്പിക്കേണ്ടതിന്നു
കഴിയും.

347. ഗന്ധകദ്രാവകം (Sulphuric ether) ചൂടാക്കാതേയും 0°C എന്ന ശീ
തത്തിലും മേല്പറഞ്ഞ ഗ്രഹകപാത്രത്തിൽ വായുവിനെ വലിച്ചെടുത്ത ശേഷം തി
ളെക്കുന്നതു എന്തുകൊണ്ടു?

ഈ ദ്രാവകം 37½°C എന്ന അല്പമായ ചൂടിൽ സാധാരണ
മായി പതെക്കുന്നതുകൊണ്ടു അതിന്റെ ആവികൾ്ക്കു അധികം
ബലം ഉണ്ടു എന്നതു സ്പഷ്ടം. പുറമേയുള്ള അമൎത്തലിനെ
നീക്കിയ ശേഷമോ ആവികൾ്ക്കു 0 C എന്ന അല്പമായ ചൂടു ഉ
ളവായിട്ടു വെള്ളം പതെക്കുന്നു.

348. പൎവ്വതങ്ങളുടെ ശിഖരത്തിന്മേൽ വെള്ളം പതെക്കേണ്ടതിന്നു 100°C
ആവശ്യമില്ലാത്തതു എന്തുകൊണ്ടു?

പൎവ്വതങ്ങളുടെ മുകളിൽ ആകാശത്തിന്റെ അമൎത്തൽ കു
റഞ്ഞുപോകകൊണ്ടു അതിനെ തടുക്കേണ്ടതിന്നു വെള്ളത്തി
ന്റെ ആവിക്കു ഇത്ര ബലം വേണ്ടാ; അതുകൊണ്ടു ഈ ബ
ലം വരുത്തേണ്ടതിന്നു സമഭൂമിയിൽ വേണ്ടുന്ന ചൂടിനെ
ക്കാൾ കുറഞ്ഞതു മതിയാകും. മൊന്ത് ബ്ലംഗ് (Mont Blanc)
എന്ന പൎവ്വതത്തിൻ ശിഖരത്തിന്മേൽ 85° ചൂടു മതി. ഇത്ര
ഉയൎന്ന സ്ഥലങ്ങളിൽ ഇറച്ചിയെ തുറന്നിരിക്കുന്ന പാത്രങ്ങളിൽ
വേവിപ്പാൻ ആവതില്ല; കാരണം 85°C ചൂടുകൊണ്ടു അതിന്നു
വേണ്ടുന്ന മൃദുത്വം ഉണ്ടാകയില്ല. വെള്ളം ഏതു ഉഷ്ണത്താൽ
പതെക്കുന്നു എന്നു സൂക്ഷ്മത്തോടേ നിശ്ചയിച്ചു പല സ്ഥല
ങ്ങളെ ഈ കാൎയ്യത്തിൽ തമ്മിൽ ഒപ്പിച്ചു നോക്കുന്നതിനാൽ
ഒരു സ്ഥലത്തിന്റെ ഉയരത്തെയും നിശ്ചയിപ്പാൻ കഴിയും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/200&oldid=190875" എന്ന താളിൽനിന്ന് ശേഖരിച്ചത്