താൾ:CiXIV132a.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 177 —

പതെക്കുന്നതിനാലോ ദ്രവത്തിന്റെ ഉള്ളിൽ ബലമേറിയ ആ
വികൾ ജനിക്കയും ചെയ്തുകൊണ്ടിരിക്കുന്നു.

340. ഈയപ്പാത്രത്തിലോ നാകപാത്രത്തിലോ വെള്ളം കാച്ചിയാലും പാ
ത്രം ഉരുകാതേ വെള്ളം തിളെക്കുന്നതു എന്തുകൊണ്ടു?

പാത്രത്തിന്നു തട്ടുന്ന ചൂടൊക്കയും വെള്ളം പിടിക്കയും
വെള്ളത്തിന്നു 100°Cയിൽ പരമായി കിട്ടായ്കയും ചെയ്യുന്നതു
കൊണ്ടു പാത്രത്തിന്നും 100°C എന്നുള്ള ചൂടു മാത്രമേ വരുന്നു
ള്ളൂ. ശേഷിക്കുന്ന ചൂടെല്ലാം ആവിയിൽ പ്രവേശിച്ചു ആവി
യെ ജനിപ്പിക്കേണ്ടതിന്നു ചെലവായിപ്പോകും. നാകത്തിന്നു
ഉരുകേണ്ടതിന്നു 230°C, ഈയത്തിന്നു 331°C ഉഷ്ണം വേണം, ഇ
തിൻ നിമിത്തം വെള്ളം കടലാസ്സുകൊണ്ടുള്ള പാത്രത്തിൽ
പോലും കാച്ചുവാൻ കഴിയും. വെള്ളം കാച്ചി വറ്റിയ ശേ
ഷം മാത്രം ഈ വക പാത്രങ്ങൾ ഉരുകാതേ ഇരിക്കേണ്ടതി
ന്നു പെരുത്തു സൂക്ഷ്മം വേണം.

341. പഴുത്തലോഹത്തകിടിന്മേൽ വെള്ളത്തിൻ തുള്ളികൾ വീണാൽ അ
വ ആവിയായി ചമയാതേ രസതുള്ളികൾ എന്ന പോലേ തിരിയുന്നതു എന്തു
കൊണ്ടു?

ഈ എത്രയും ആശ്ചൎയ്യരമായ കാൎയ്യം ലൈദൻപ്രൊസ്ത്
(Leidenfrost) എന്ന ശാസ്ത്രി 1756-ാമതിൽ കണ്ടെത്തിപോൽ.
വെള്ളം പഴുത്ത തകിടിന്മേൽ വീഴുന്നതിന്നു മുമ്പേ അ
ല്പം ആവി ഉളവായി തുള്ളിയുടെയും തകിടിന്റെയും നടുവിൽ
നില്ക്കുന്നതിനാൽ തുള്ളികൾ വെള്ളമായി തന്നേ ഇരിക്കുന്നു.
ഉഷ്ണം കുറഞ്ഞു പോകുന്നെങ്കിൽ മാത്രം തുള്ളികൾ ആവിയാ
യി ചമഞ്ഞു മാഞ്ഞു പോകുന്നു. ഉഷ്ണത്തിൻ ആധിക്യത്താ
ലോ തകിടിന്റെ ആകൎഷണം കുറഞ്ഞു വെള്ളത്തിന്റെ സം
ലഗ്നാകൎഷണം അധികം വ്യാപരിക്കുന്നതിനാൽ വെള്ളം ഉരു
ളയുടെ രൂപം എടുക്കുന്നു എന്നു തോന്നുന്നു. -10° എന്ന ശീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/197&oldid=190870" എന്ന താളിൽനിന്ന് ശേഖരിച്ചത്