താൾ:CiXIV132a.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 175 —

അല്പസമയത്തേക്കു പിടിച്ചാലും അവ കൂടക്കൂടേ ഇറങ്ങും.
അല്പം ചൂടുള്ള നിലത്തോ വെള്ളത്തിലോ വീണാൽ വീണ്ടും
ആവിയായിത്തിൎന്ന ശേഷം കയറി പുതുതായി ഉറഞ്ഞു മ
ഞ്ഞായി ചമയും. ഇതുഹേതുവായിട്ടു ചിലപ്പോൾ മഞ്ഞു
എത്ര സമയത്തോളം മറയുകയും മടങ്ങിവരികയും ചെയ്തു
പോരുന്നു.

336. മേഘങ്ങളിൽനിന്നു മഴപെയ്യുന്നതു എന്തുകൊണ്ടു?

മേഘങ്ങൾ ഉയരത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന മഞ്ഞു
അത്രേ. ഈ ജലവഹങ്ങൾ ചിലപ്പോൾ ഇറങ്ങി വെള്ള
ത്തിന്റെ ആവികൊണ്ടു നിറഞ്ഞിരിക്കുന്ന ആകാശത്തിൽ
പ്രവേശിക്കുമ്പോൾ ആ ചെറിയ പൊക്കുളകൾ അതിനോടു
ചേൎന്നു ഘനം ഏറിയശേഷം തുള്ളികളായി വീഴും. മേഘം ഉ
യരത്തിൽ ഇരിക്കുന്തോറും തുള്ളികൾ വലുതാകും. ഒരു ദിക്കിൽ
മേഘങ്ങൾ പ്രവേശിക്കുന്ന ആകാശം 0°C എന്നതിന്റെ താ
ഴേ ശീതം കാണിച്ചാൽ ആ പൊക്കുള്ള തുള്ളികളല്ല അവ ത
ന്നേ കട്ടിയായി തീൎന്നു ഹിമമായി വീഴും. ഏറ്റവും ഉഷ്ണമുള്ള
രാജ്യങ്ങളിൽ കല്മഴ ഉണ്ടാകുന്നതു എങ്ങിനേ എന്നതിനെക്കൊ
ണ്ടു ശാസ്ത്രികളുടെ ഇടയിൽപോലും തൎക്കം അറ്റിട്ടില്ല. ബോ
ധിപ്പാൻ തക്കതായ ഓരോ ഊഹഹേതുക്കളിൽ ഒന്നു പറയാം.
ചിലപ്പോൾ വെള്ളത്തിൽ സംഭിക്കുന്ന പ്രകാരം ഉയരത്തി
ലുള്ള ആ തടിച്ച ആവിയുടെ പൊക്കുളയും കട്ടിയായി പോ
കാതേ 0°C എന്ന ശീതത്തെക്കാൾ അധികമായി കുളുൎക്കാം.
ഈ വക പൊക്കുളകൾ ഒരു ഇളക്കം വരുന്നതിനാൽ പെട്ട
ന്നു ഒരുമിച്ചു കട്ടിയായി ചമഞ്ഞു വലിയകഷണങ്ങളായി വീ
ഴും. ഇവ വരുന്ന വഴിയിൽ ഉരുകുന്നതു പാടില്ലല്ലോ.

337. ചിലപ്പോൾ തെളിഞ്ഞിരിക്കുന്ന ആകാശത്തിൽ പെട്ടന്നു മേഘ
ങ്ങൾ ഉത്ഭവിച്ചു പലപ്പോഴും വേഗം മറഞ്ഞു പോകുന്നതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/195&oldid=190867" എന്ന താളിൽനിന്ന് ശേഖരിച്ചത്